ബാംഗ്ലൂര്‍-കൊച്ചി ഇന്റര്‍സിറ്റി പാളം തെറ്റി; 4 മരണം

ബാംഗ്ലൂര്‍ - കൊച്ചി ഇന്റര്‍സിറ്റി എക്‌സ്പ്രസ് പാളം തെറ്റി. നാലു പേര്‍ മരിച്ചതായും ആറ് ബോഗികള്‍ മറിഞ്ഞു കിടക്കുന്നതായും യാത്രക്കാരന്‍. പാളംതെറ്റിയാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ 7.45നായിരുന്നു അപകടം. ഹൊസൂറിനും കാര്‍വിലാറിനും ഇടയിലായി വിജനമായ സ്ഥലത്താണ് അപകടം. യാത്രക്കാര്‍ തന്നെയാണ് തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഉള്‍പ്രദേശത്തായതുകൊണ്ടാണ് രക്ഷാ പ്രവര്‍ത്തനം വൈകുന്നത്.
Next Story