ന്യൂസ് അപ്ഡേറ്റ്സ്

ചുംബന സമരത്തിനെതിരെ കോടിയേരി; സ്വന്തം വീട്ടുകാരെങ്കിലും ഈ പ്രതിഷേധത്തെ അംഗീകരിക്കുന്നുണ്ടോ?

മറൈന്‍ ഡ്രൈവില്‍ കിസ് ഓഫ് ലവ് പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് കോടിയേരിയുടെ പ്രസ്താവന

സദാചാര ഗുണ്ടായിസത്തിനെതിരെ കൊച്ചിയില്‍ നടക്കുന്ന ചുംബനസമരത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സദാചാര പോലീസിനെതിരെ നടക്കുന്ന സമരങ്ങള്‍ പൊതുസമൂഹത്തിന്റെ അംഗീകാരം നേടണമെന്നും ഈ പ്രതിഷേധം സ്വന്തം വീട്ടുകാരെങ്കിലും അംഗീകരിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മറൈന്‍ ഡ്രൈവില്‍ കിസ് ഓഫ് ലവ് പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് കോടിയേരിയുടെ പ്രസ്താവന. തെരുവു നാടകങ്ങളും മറ്റ് കലാപ്രകടനങ്ങളുമായാണ് പ്രതിഷേധം പുരോഗമിക്കുന്നത്. തിരുവനന്തപുരത്തും പ്രതിഷേധ പ്രകടനം നടന്നു. കൊച്ചിയിലെ കിസ് ഓഫ് ലവ് പ്രതിഷേധത്തിന് പോലീസ് അനുമതി ലഭിച്ചിരുന്നില്ല. ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ ഇടപെടുമെന്നാണ് പോലീസ് മുന്നറിയിപ്പ്.

അതേസമയം ‘സ്‌നേഹസദസും മാതൃവന്ദനവും’ എന്ന പരിപാടിയുമായി യുവമോര്‍ച്ചയും മറൈന്‍ ഡ്രൈവില്‍ പ്രതിഷേധിക്കുന്നുണ്ട്. ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള ഇടതുസംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇവര്‍ മറൈന്‍ ഡ്രൈവില്‍ സ്‌നേഹ ഇരിപ്പ് സമരം നടത്തുകയും ചെയ്തു. കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ ചൂരല്‍ സമരവും നടത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍