TopTop
Begin typing your search above and press return to search.

ടി20 ലോകകപ്പ് ഇന്ത്യാ-പാക് പോരാട്ടത്തിന് ഈഡന്‍ ഗാര്‍ഡന്‍സ് വേദിയായേക്കും

ടി20 ലോകകപ്പ് ഇന്ത്യാ-പാക് പോരാട്ടത്തിന് ഈഡന്‍ ഗാര്‍ഡന്‍സ് വേദിയായേക്കും

അഴിമുഖം പ്രതിനിധി

ടി 20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ധരംശാലയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന മത്സരം സുരക്ഷാകാരണങ്ങളാല്‍ മറ്റൊരു വേദിയിലേക്ക് മാറ്റണമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനോടും (ഐസിസി), ബിസിസിഐയോടും ആവശ്യപ്പെട്ടു. മാര്‍ച്ച് 19-നാണ് മത്സരം.

വേദി മാറ്റണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ മത്സരം നടത്താനാണ് സാധ്യത. ഈഡനാണ് ഏറ്റവും കൂടുതല്‍ സാധ്യതയെന്ന് മുതിര്‍ന്ന ബിസിസിഐ ഭാരവാഹി പറഞ്ഞു. എന്നാല്‍ മൊഹാലിയും ബംഗളുരുവും പരിഗണനയിലുണ്ട്. മൊഹാലിയില്‍ രണ്ട് മത്സരങ്ങള്‍ നടക്കുന്നതിനാല്‍ പാകിസ്താനുമായുള്ള മത്സരം ഇവിടേക്ക് മാറ്റാനുള്ള സാധ്യത കുറവാണ്.

സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് പാക് ടീമിന്റെ ഇന്ത്യയിലേക്കുള്ള യാത്ര പിസിബി തടഞ്ഞിരിക്കുകയാണ്. ടീമിന്റെ യാത്ര പാക് ആഭ്യന്തര മന്ത്രാലയം തീരുമാനിക്കുമെന്ന് പിസിബി ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ പറഞ്ഞു.

Next Story

Related Stories