TopTop
Begin typing your search above and press return to search.

മിതാലി രാജ് കോഴവാങ്ങി തോറ്റുകൊടുത്തെന്ന ആരോപണവുമായി ബോളിവുഡ് താരം കെആര്‍കെ

മിതാലി രാജ് കോഴവാങ്ങി തോറ്റുകൊടുത്തെന്ന ആരോപണവുമായി ബോളിവുഡ് താരം കെആര്‍കെ

വനിത ലോകകപ്പ് ഫൈനലില്‍ തോല്‍ക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ് കോഴവാങ്ങിയെന്ന് ആരോപണം. ബോളിവുഡ് താരം കമാല്‍ റാഷിദ് ഖാന്‍ (കെആര്‍കെ) ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

തന്റെ ട്വിറ്ററിലൂടെയാണ് കെആര്‍കെ ആരോപണം ഉന്നയിക്കുന്നത്. ഫൈനലില്‍ മിതാലി റണ്‍ഔട്ടായ രീതിയാണ് ഇയാളുടെ കോഴ സംശയത്തിന് കാരണം. അവിശ്വസനീയമായ രീതിയിലായിരുന്നു ആ റണ്‍ ഔട്ട്. നിര്‍ബന്ധപൂര്‍വം ഔട്ടായതുപോലെയാണ് തോന്നിച്ചതെന്നും കെആര്‍കെ ട്വിറ്ററില്‍ പറയുന്നു.

ജയിക്കുമെന്ന് തോന്നിച്ച് പിന്നീട് തകര്‍ന്നടിഞ്ഞെങ്കിലും അവസാന നിമിഷം വരെ പൊരുതിയാണ് ഇന്ത്യ പരാജയം സമ്മതിച്ചത്. നാലിന് 191 റണ്‍സ് എന്ന നിലയില്‍ നിന്നാണ് 229 എന്ന ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് ഇന്ത്യയുടെ എല്ലാവരും പുറത്തായത്. 31 പന്തില്‍ 17 റണ്‍സായിരുന്നു മിതാലി നേടിയത്.

നേരത്തെ എം ടി വാസുദേവന്‍ നായരുടെ നോവല്‍ രണ്ടാമൂഴം സിനിമയാക്കുന്ന വാര്‍ത്ത വന്നപ്പോള്‍ നടന്‍ മോഹന്‍ലാലിനെ ഛോട്ടാഭീം എന്ന് വിളിച്ചും കെആര്‍കെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

Next Story

Related Stories