ന്യൂസ് അപ്ഡേറ്റ്സ്

കെഎസ്ആര്‍ടിസിക്കെന്താ കൊമ്പുണ്ടോ? ആനവണ്ടിയുടെ ഫോട്ടോ എടുത്ത ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറെ കുറ്റവാളിയാക്കി ഉദ്യോഗസ്ഥര്‍

A A A

Print Friendly, PDF & Email

അഴിമുഖം പ്രതിനിധി

കെ.എസ്.ആര്‍.ടി.സി ബ്ലോഗ്-ആനവണ്ടിക്കു വേണ്ടി ഫോട്ടോ എടുക്കാന്‍ ചെന്ന ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറെ കുറ്റവാളിയാക്കി പമ്പ കെഎസ്ആര്‍ടിസിയിലെ പ്രത്യേക ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം. വ്യാഴാഴ്ച രാവിലെ ആനവണ്ടി ബ്ലോഗിന് വേണ്ടി ഫോട്ടോ എടുക്കാന്‍ പമ്പ കെഎസ്ആര്‍ടിസിയില്‍ എത്തിയ ബാബുവിനെ (യഥാര്‍ഥ പേര് അല്ല) മണ്ഡലകാലം പ്രമാണിച്ച് പ്രത്യേക ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥര്‍ കുറ്റവാളിയാക്കുകയും മണിക്കൂറുകളോളം തടഞ്ഞുവയ്ക്കുകയും പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. മാന്യമായ പെരുമാറിയ പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലാണ് ബാബുവിന് തിരിച്ചു പോകുവാന്‍ കഴിഞ്ഞത്.

തൊടുപുഴയില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം പഠിക്കുന്ന ബാബു ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറാണ്. പലപ്പോഴും ആനവണ്ടി ബ്ലോഗിന് വേണ്ടി ചിത്രങ്ങള്‍ എടുത്തുകൊടുക്കുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം. പേരു വെളിപ്പെടുത്തില്ല എന്ന ഉറപ്പിന്‍ മേല്‍ സംഭവത്തെക്കുറിച്ച് ബാബു പറഞ്ഞത് ഇങ്ങനെയാണ്.

നവംബര്‍ 18 നു രാവിലെയാണ് പമ്പയിലെത്തിയത്. പമ്പയിലെ സ്റ്റാന്റിലെ ശബരി എക്‌സ്പ്രസിന്റെയും ഒന്ന് രണ്ടു വോള്‍വോ ബസുകളുടെയും ചിത്രങ്ങള്‍ ബാബു പകര്‍ത്തുകയായിരുന്നു. ആകെ മൂന്നാലു പടങ്ങളെ എടുത്തുള്ളൂ. അപ്പോഴേക്കും ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ വന്ന് എന്തിനാണ് ചിത്രങ്ങള്‍ എടുക്കുന്നതെന്ന് ചോദിച്ചു. കാര്യങ്ങള്‍ പറഞ്ഞു. അവസാനം ആനവണ്ടി ബ്ലോഗിനു വേണ്ടിയാണ് പടങ്ങള്‍ എടുക്കുന്നതെന്ന് കൂടി പറഞ്ഞു. അത് അബദ്ധമായി. (ആനവണ്ടി ബ്ലോഗ് അഡ്മിന്‍ സുജിത് ഭക്തന്‍ കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും മറ്റും സ്ഥിരമായി വിമര്‍ശിക്കുന്നതു കൊണ്ട് ഡിപ്പാര്‍ട്ട്‌മെന്റില്‍ ബ്ലോഗിനെതിരെ മോശമായ വിവരങ്ങളാണ് പ്രചരിപ്പിച്ചിരിക്കുന്നത്.)

പിന്നെ ആയാള്‍ എന്നെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ അടുത്തേക്ക് കൊണ്ടുപോയി. ബ്ലോഗിന്റെ അഡ്മിനായ സുജിത് ഭക്തന്റെ പേരു പറഞ്ഞത്തോടു കൂടി ഞാന്‍ അവരുടെ ശത്രുവായി. ഞാന്‍ എന്റെ ബാഗും ക്യാമറയില്‍ പകര്‍ത്തിയ ചിത്രങ്ങളും കാട്ടിക്കൊടുത്തിട്ടും അവര്‍ക്ക് തൃപ്തിയായില്ല. പടങ്ങള്‍ ക്യാമറയില്‍ നിന്ന് ഒഴിവാക്കാമെന്നും പറഞ്ഞിട്ടും അവര്‍ വിട്ടില്ല. അവര്‍ പിന്നെ എന്നെ പമ്പ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. അവിടെ 3.15 മുതല്‍ 5 മണി വരെ സ്റ്റേഷനില്‍ ഇരിക്കേണ്ടി വന്നു. പോലീസ് കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥരുടെ വാക്ക് കേട്ട് ഫോണും അടുത്തിടെ വിളിച്ച കോളുകള്‍, കോണ്ടാക്ട് ലിസ്റ്റ് ഒക്കെ പരിശോധിച്ച്, നാട്ടിലെ പോലീസ് സ്‌റ്റേഷനില്‍ എന്നെക്കുറിച്ച് അന്വേഷിച്ചിട്ട് വെറുതെ വിട്ടു. പക്ഷെ അവര്‍ പറഞ്ഞത് കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ പരാതിയുമായി വന്നാല്‍ എന്നെ വിളിപ്പിക്കുമെന്നാണ്.

കെ.എസ് .ആര്‍.ടി.സി ഗാരെജിന് മുമ്പില്‍ ഫോട്ടോ എടുക്കരുതെന്നോ മറ്റോ ഉള്ള ഒരു അറിയിപ്പൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെയുണ്ടായിരുന്നുങ്കില്‍ അനുവാദം വാങ്ങിയതിനെ ശേഷMe ഫോട്ടോ എടുക്കുവാന്‍ തുനിയുമായിരുന്നുള്ളൂ.


സംഭവം പുറലോകത്തെ അറിയിച്ചത് ടെക്‌നോളജി എഴുത്തുകാരനും ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറുമായ സെയ്ദ് ഷിയാസ് മിര്‍സയാണ്. സെയ്ദ് തന്റെ ഫെയ്‌സ്ബുക്ക് പേജിലും വാട്ട്‌സ്അപ്പിലുമിട്ട കുറിപ്പാണ് ബാബുവിനെ കുറ്റവാളിയാക്കിയ കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥരുടെ നടപടി പുറത്തറിയാന്‍ ഇടയാക്കിയത്. ‘കെ.എസ്.ആര്‍.ടി.സിയുടെ ഫോട്ടോ എടുക്കുന്നതിന് നിയമ തടസം ഒന്നുമില്ല. ആ ഉദ്യോഗസ്ഥര്‍ സുജിത് ഭക്തനെതിരെയുള്ള രോഷം ബാബുവിനോട് തീര്‍ത്തതാണ്. കാരണം സുജിത് ഭക്തന്‍ കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കുന്ന ചില ഉദ്യോഗസ്ഥരുടെ നടപടികളെ തന്റെ ബ്ലോഗിലൂടെ സ്ഥിരമായി വിമര്‍ശിക്കാറുണ്ട്. ഇത് ഡിപ്പാര്‍ട്ട്‌മെന്റിലേ പലര്‍ക്കും സുജിത്തിനെതിരെ ശത്രുതക്ക് കാരണമായി. സുജിതും ബ്ലോഗും കെ.എസ്.ആര്‍.ടി.സിയ്‌ക്കെതിരെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഡിപ്പാര്‍ട്ട്‌മെന്റില്‍ ചില ഉദ്യോഗസ്ഥര്‍ നടത്തിയ കുപ്രചരണമാണ് ബാബുവിനുണ്ടായ അനുഭവത്തിന് കാരണം’ എന്ന് സെയ്ദ് പറയുന്നു.

സുജിത് ഭക്തനും കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥകരുടെ കഴിവുകേട് പുറത്തുവരുന്നത്തിനുള്ള ദേഷ്യമാണീ ഈ കാണിക്കുന്നതെന്ന് സുജിത് തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്രീന്‍ലാന്‍സ് ഫോട്ടോഗ്രാഫി ഒരു കുറ്റമല്ലെന്നും. ഞങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും, കെ.എസ്.ആര്‍.ടി.സി ബ്ലോഗിനെ പിന്തുണക്കണമെന്നും സുജിത് ആവശ്യപ്പെടുന്നു. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍