TopTop

ആംആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി; തീരുമാനം നാളെ അറിയിക്കാമെന്ന് കുമാര്‍ വിശ്വാസ്‌

ആംആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി; തീരുമാനം നാളെ അറിയിക്കാമെന്ന് കുമാര്‍ വിശ്വാസ്‌
ഡല്‍ഹി പ്രാദേശിക തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിക്ക് പിന്നാലെ ആംആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. നാളെ രാവിലെയ്ക്കകം താനൊരു തീരുമാനമെടുക്കുമെന്ന് പാര്‍ട്ടി സ്ഥാപക നേതാക്കളിലൊരാളായ കുമാര്‍ വിശ്വാസ്‌ വ്യക്തമാക്കിയിരിക്കുകയാണ്.

മുതിര്‍ന്ന നേതാക്കളുടെ ആശയങ്ങള്‍ മനസിലാക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തയ്യാറാകുന്നില്ലെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കെജ്രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദ്യയ്ക്കും ആ സ്ഥാനങ്ങളില്‍ തുടരുന്നതിന് തടസ്സമില്ലെന്നും എന്നാല്‍ പാര്‍ട്ടി കെട്ടുപ്പെടുക്കാന്‍ പ്രവര്‍ത്തിച്ച അണികളെ മറക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

തനിക്ക് മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ പാര്‍ട്ടി നേതാവോ ആകാന്‍ താല്‍പര്യമില്ല. താന്‍ മറ്റൊരു പാര്‍ട്ടിയിലും ചേരാന്‍ ഉദ്ദേശിക്കുന്നുമില്ല. ഇന്ന് രാത്രി താനൊരു തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.

Next Story

Related Stories