ന്യൂസ് അപ്ഡേറ്റ്സ്

കുണ്ടറയിലെ ‘മുത്തശ്ശന്’ നേരെ ജനങ്ങളുടെ ആക്രമണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പ്

Print Friendly, PDF & Email

ചെറുമകളെ മൃഗീയമായ പീഡനത്തിനിരയാക്കിയിട്ടും യാതൊരു കൂസലുമില്ലാതെയാണ് ഇയാള്‍ മാധ്യമങ്ങളെയും ജനങ്ങളെയും നേരിട്ടത്

A A A

Print Friendly, PDF & Email

കുണ്ടറയില്‍ പീഡനത്തിനിരയായ പത്തുവയസ്സുകാരി മരിച്ച കേസില്‍ പ്രതിയായ ‘മുത്തശ്ശനെ’ ഇന്ന് കോടതിയില്‍ ഹാജരാക്കുമ്പോള്‍ ജനങ്ങളുടെ ആക്രമണമുണ്ടായേക്കുമെന്ന് പോലീസിന് മുന്നറിയിപ്പ് ലഭിച്ചു. ഇന്നലെ വൈകിട്ടാണ് വിക്ടര്‍ ഡാനിയല്‍ എന്ന ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മെഡിക്കല്‍ പരിശോധനയും തെളിവെടുപ്പും കഴിഞ്ഞ ഇയാളെ മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്നാണ് അറിയുന്നത്.

ചെറുമകളെ മൃഗീയമായ പീഡനത്തിനിരയാക്കിയിട്ടും യാതൊരു കൂസലുമില്ലാതെയാണ് ഇയാള്‍ മാധ്യമങ്ങളെയും ജനങ്ങളെയും നേരിട്ടത്. ഈ സാഹചര്യത്തിലാണ് കോടതിയില്‍ ജനങ്ങളുടെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം പോസീസിന് മുന്നറിയിപ്പ് നല്‍കിയത്. ഒരു വര്‍ഷത്തിലേറെയായി നിരന്തര ലൈംഗിക പീഡനത്തിനും പ്രകൃതിവിരുദ്ധസ പീഡനത്തിനും കുട്ടിയെ ഉപയോഗിച്ചതിന്റെ ദൃക്‌സാക്ഷി മൊഴിയുള്‍പ്പെടെ ശേഖരിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ അമ്മയുടെ അച്ഛനാണ് വിക്ടര്‍. പ്രതിയുടെ ഭാര്യയുടെ മൊഴിയാണ് നിര്‍ണായകമായത്. പ്രതി സമാനമായ കുറ്റകൃത്യങ്ങള്‍ മുമ്പും നടത്തിയിട്ടുണ്ടെന്നും പോലീസിന് സൂചന ലഭിച്ചു. പ്രകൃതി വിരുദ്ധ പീഡനത്തിന് ഇയാള്‍ക്കെതിരെ രണ്ട് കേസുകള്‍ കൂടി ചുമത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍