വീഡിയോ

ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള ജാക്കി ചാന്‍ ചിത്രം കുങ്ഫു യോഗയുടെ ട്രെയിലര്‍ എത്തി

ഇന്ത്യന്‍ താരങ്ങളും ചിത്രത്തില്‍ പ്രധാനവേഷത്തില്‍

ജാക്കി ചാന്‍ ചിത്രമായ കുങ്ഫു യോഗയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഹിന്ദി, ഇംഗ്ലീഷ്, ചൈനീസ് ഭാഷകളിലായി പുറത്തുവരുന്ന ചിത്രത്തില്‍ ഇന്ത്യന്‍ താരങ്ങളായ ദിഷ പഠാണി, അമ്യറ ദസ്തര്‍, സോനു സൂദ് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. സ്റ്റാന്‍ലി ടോംഗ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷനും അഡ്വഞ്ചറും കോമഡിയും നിറഞ്ഞ ചിത്രത്തില്‍ ആര്‍ക്കിയോളജി പ്രൊഫസറുടെ വേഷത്തിലാണ് ജാക്കി ചാന്‍ എത്തുന്നത്. നിധി തേടിയുള്ള യാത്രയാണ് സിനിമയുടെ ഇതിവൃത്തം. ജനുവരി 28 നു ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍