ന്യൂസ് അപ്ഡേറ്റ്സ്

പാകിസ്ഥാന്‍ അടക്കം അഞ്ച് രാജ്യങ്ങള്‍ക്ക് കുവൈറ്റിന്റെ വിസാ നിരോധനം

സുരക്ഷാ കാര്യത്തില്‍ തികഞ്ഞ പരാജയമായ രാജ്യങ്ങളില്‍ നിന്ന് കുവൈറ്റിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് ഗവണ്‍മെന്റിന്റെ വിലയിരുത്തല്‍.

സിറിയ, ഇറാഖ്, ഇറാന്‍, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ അഞ്ച് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കുവൈറ്റ് വിസ നിഷേധിച്ചു. സുരക്ഷാ കാര്യത്തില്‍ തികഞ്ഞ പരാജയമായ ഈ രാജ്യങ്ങളില്‍ നിന്ന് കുവൈറ്റിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് ഗവണ്‍മെന്റിന്റെ വിലയിരുത്തലെന്ന് കുവൈറ്റ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാട്ടില്‍ അറസ്റ്റ് ഒഴിവാക്കാന്‍ പലരും ബന്ധുക്കളെ കൊണ്ടുവരുകയാണെന്ന് കുവൈറ്റ് അധികൃതര്‍ പറയുന്നത്. അതേസമയം വിസാ നിരോധനം സ്ഥിരമല്ലെന്നും സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാറ്റം വരുത്തുമെന്നും കുവൈറ്റ് ഗവണ്‍മെന്റ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍