ന്യൂസ് അപ്ഡേറ്റ്സ്

സുവര്‍ണ ജൂബിലി ആഘോഷത്തിന് കുട്ടികളില്‍ നിന്ന് പിരിച്ചെന്ന് പറഞ്ഞ് ലോ അക്കാദമി കള്ളപ്പണം വെളിപ്പിച്ചെന്ന് പരാതി

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കായി ഇത്തരത്തില്‍ ഒരു പിരിവ് കോളേജില്‍ നടന്നിട്ടില്ലെന്ന് കുട്ടികള്‍

സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ പേരില്‍ കുട്ടികളില്‍ നിന്ന് പിരിച്ചെന്ന് കാണിച്ച് കേരള ലോ അക്കാദമി കള്ളപ്പണം വെളിപ്പിച്ചുവെന്ന് പരാതി. നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടിന് ശേഷം സംസ്ഥാന സഹകരണ ബാങ്കില്‍ രണ്ട് കോടി രൂപ നിക്ഷേപിച്ചെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കായി കുട്ടികളില്‍ നിന്ന് പിരിച്ചതാണെന്നാണ് ലോ അക്കാദമി ഈ പണത്തെക്കുറിച്ച് വിശദീകരിച്ചിരുന്നത്. ഗോള്‍ഡന്‍ ജൂബിലെ സെലിബ്രേഷന്‍ എന്ന പേരിലാണ് പേരൂര്‍ക്കട സഹകരണ ബാങ്കില്‍ രണ്ട് അക്കൗണ്ടുകള്‍ ആരംഭിച്ചത്. അതേസമയം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കായി ഇത്തരത്തില്‍ ഒരു പിരിവ് കോളേജില്‍ നടന്നിട്ടില്ലെന്ന് കുട്ടികള്‍ വിശദീകരിക്കുന്നു. ആദായനികുതി വകുപ്പിന് ഇത് സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരിക്കുകയാണ്.

ജൂബിലി ആഘോഷത്തിനായി 937 വിദ്യാര്‍ത്ഥികളില്‍ നിന്നും 8000 രൂപ വീതം പിരിച്ച തുകയാണിതെന്നാണ് ലോ അക്കാദമി വിശദീകരിക്കുന്നത്. എന്നാല്‍ പണം നല്‍കിയതിന്റെ ഒരു രസീത് പോലുമില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍