ന്യൂസ് അപ്ഡേറ്റ്സ്

ലോ അക്കാദമിയില്‍ സമരം തുടരുന്നു: പ്രിന്‍സിപ്പല്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

പ്രിന്‍സിപ്പല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികളുടെ സമരം തുടരുന്നതിനിടെയാണ് പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ലോ അക്കാദമി ലോ കോളേജ് പ്രിന്‍സിപ്പല്‍ നിയമനത്തിനായി പത്രപ്പരസ്യം വഴി അപേക്ഷ ക്ഷണിച്ചു. വാക്ക് ഇന്‍ ഇന്റര്‍വ്യൂ വഴിയാണ് നിയമനം.

ലോ അക്കാദമി ലോ കോളേജ് പ്രിന്‍സിപ്പലായി നിയമിക്കുന്നതിന് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുമായി ഈമാസം 18ന് രാവിലെ 11 മണിക്ക് ലോ അക്കാദമിയുടെ പുന്നന്‍ റോഡിലുള്ള ഓഫീസില്‍ എത്തിച്ചേരേണ്ടതാണെന്ന് പരസ്യത്തില്‍ പറയുന്നു.

അക്കാദമി ഡയറക്ടര്‍ എന്‍ നാരായണന്‍ നായര്‍ നല്‍കിയിരിക്കുന്ന തരത്തിലാണ് പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോ അക്കാദമിയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് നിലവിലെ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് തല്‍സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. ഇതേത്തുടര്‍ന്നാണ് പുതിയ പ്രിന്‍സിപ്പലിനായുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രിന്‍സിപ്പല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികളുടെ സമരം തുടരുന്നതിനിടെയാണ് പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍