TopTop

ലോ അക്കാദമി സംഘര്‍ഷത്തില്‍പ്പെട്ട് ഒരാള്‍ കുഴഞ്ഞു വീണു മരിച്ചു

ലോ അക്കാദമി സംഘര്‍ഷത്തില്‍പ്പെട്ട് ഒരാള്‍ കുഴഞ്ഞു വീണു മരിച്ചു
ലോ അക്കാദമിയില്‍ നടന്ന സംഘര്‍ഷത്തിനിടെ ഒരാള്‍ കുഴഞ്ഞ് വീണു മരിച്ചു. മണക്കാട് സ്വദേശി അബ്ദുള്‍ ജബ്ബാര്‍ (64) ആണ് മരിച്ചത്. എ ബി വി പി പ്രവര്‍ത്തകന്‍ മരത്തിന് മുകളില്‍ കയറി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളാണ് മരണത്തിലേക്ക് നയിച്ചത്. അതിനിടയില്‍ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചതോടെ സംഘര്‍ഷം മൂര്‍ച്ഛിച്ചു. തുടര്‍ന്ന് ഫയര്‍ ഫോഴ്സ് വെള്ളം ചീറ്റിച്ചതോടെ പ്രവര്‍ത്തകര്‍ ചിതറി ഓടുകയായിരുന്നു. ഇതിനിടയില്‍ പെട്ട ജബ്ബാര്‍ കുഴഞ്ഞ് വീഴുകയും നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. മൃതദേഹം പേരൂര്‍ക്കട പുനര്‍ജനി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Next Story

Related Stories