ന്യൂസ് അപ്ഡേറ്റ്സ്

ലോ അക്കാഡമി സമരത്തില്‍ ചര്‍ച്ച പരാജയം: പ്രിന്‍സിപ്പാളിനെ മാറ്റണമെന്ന ആവശ്യത്തിലുറച്ച് വിദ്യാര്‍ഥികള്‍

യാതൊരു ഒത്തുതീര്‍പ്പിനും വഴങ്ങേണ്ടതില്ലെന്നാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ നിലപാട്. സമരം ശക്തമായി തുടരുമെന്ന് സംഘടനകള്‍ വ്യക്തമാക്കി

തിരുവനന്തപുരം കേരള ലോ അക്കാഡമി ലോ കോളേജില്‍ പ്രിന്‍സിപ്പാളിന്റേയും മാനേജ്‌മെന്റിന്റേയും വിദ്യാര്‍ത്ഥി പീഡന നടപടികളില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന വിദ്യാര്‍ത്ഥികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ലോ അക്കാഡമി വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുമായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നടത്തിയ ചര്‍ച്ചയാണ് പരാജയപ്പെട്ടത്. പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ രാജി വയ്ക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഇത് ഉടന്‍ സാധ്യമാകുന്ന കാര്യമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. യാതൊരു ഒത്തുതീര്‍പ്പിനും വഴങ്ങേണ്ടതില്ലെന്നാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ നിലപാട്. എബിവിപി നേതാക്കള്‍ ചര്‍ച്ച ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍