ന്യൂസ് അപ്ഡേറ്റ്സ്

ലോ അക്കാഡമി ചര്‍ച്ച പരാജയം; വിദ്യാഭ്യാസ മന്ത്രി ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി

ലക്ഷ്മി നായര്‍ രാജി വയ്ക്കാതെ സമരം പിന്‍വലിക്കുന്ന പ്രശ്നമില്ലെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

ലോ അക്കാഡമിയിലെ വിദ്യാര്‍ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വിളിച്ച് ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടു. വിദ്യാഭ്യാസ മന്ത്രി ക്ഷുഭിതനായി ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി. വിദ്യാര്‍ഥികളുടേയും മാനേജ്മെന്റിന്‍റെയും പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. മാനേജ്മെന്‍റ് നല്‍കിയ ഉറപ്പുകള്‍ പരിഗണിച്ച് ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ഥികള്‍ തയ്യാറായില്ല. ലക്ഷ്മി നായര്‍ രാജി വയ്ക്കാതെ സമരം പിന്‍വലിക്കുന്ന പ്രശ്നമില്ലെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍