TopTop
Begin typing your search above and press return to search.

യു എസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് കിരീടം പേസ്- ഹിംഗിസ് സഖ്യത്തിന്

യു എസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് കിരീടം പേസ്- ഹിംഗിസ് സഖ്യത്തിന്

അഴിമുഖം പ്രതിനിധി

ഈ വര്‍ഷത്തെ യു എസ് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടം ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്- സ്വിസ് താരം മാര്‍ട്ടിന ഹിംഗിസ് സംഖ്യത്തിന്. അമേരിക്കയുടെ സാം ക്വേറെ-ബഥനി മാറ്റക് സഖ്യത്തെ ട്രൈബേക്കറില്‍ കീഴടക്കിയാണ് ഇന്തോ-സ്വിസ് സഖ്യത്തിന്റെ കിരീടനേട്ടം.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, വിമ്പിള്‍ഡണ്‍ കിരീടങ്ങള്‍ക്കു പിന്നാലെയാണ് പേസ്-ഹിംഗിസ് സഖ്യം യു എസ് ഓപ്പണിലും മുത്തമിട്ടിരിക്കുന്നത്. 1969 നു ശേഷം ഒരു സീസണില്‍ മൂന്നു കിരീടങ്ങളും സ്വന്തമാക്കുന്ന ആദ്യ മിക്‌സിഡ് സഖ്യമായും ഇരുവരും മാറി.

നാല്‍പത്തിരണ്ടുകാരനായ ലിയാണ്ടര്‍ പേസിന്റെ ഒമ്പതാം ഗ്രാന്‍സ്ലാം കിരീടമാണ് ഇന്നലെ യു എസ് ഓപ്പണിലെ വിജയത്തോടെ സ്വന്തമായത്. ഹിംഗിസിന്റെ നാലം മിക്‌സഡ് ഡബിള്‍സ് കിരീടമാണിത്.

ഞായറാഴ്ച്ച നടക്കുന്ന വനിത ഡബിള്‍സില്‍ ഇന്ത്യയുടെ തന്നെ സാനിയ മിര്‍സയ്‌ക്കൊപ്പമാണ് ഹിംഗിസ് ഇറങ്ങുന്നത്.

Next Story

Related Stories