TopTop

പേസും സാനിയയും യുഎസ് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍

പേസും സാനിയയും യുഎസ് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍

അഴിമുഖം പ്രതിനിധി

ഇന്ത്യയുടെ ഒന്നാം നിര ടെന്നീസ് ഡബിള്‍സ് കളിക്കാരായ ലിയാണ്ടര്‍ പേസും സാനിയാ മിര്‍സയും യുഎസ് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. പുരുഷ ഡബിള്‍സിന്റെ ആദ്യ റൗണ്ടില്‍ ലിയാണ്ടര്‍ സ്പാനിഷ് പങ്കാളിയായ ഫെര്‍നാന്‍സ്‌ഡോ വെര്‍ഡാസ്‌കോയുമൊത്ത് ജര്‍മ്മനിയുടെ ഫ്‌ളോറിയന്‍ മേയര്‍- ഫ്രാങ്ക് മോദര്‍ സഖ്യത്തെയാണ് 62, 63-ന്പരാജയപ്പെടുത്തിയത്. 62 മിനുട്ടുകള്‍ കൊണ്ടാണ് പേസ് സഖ്യം എതിരാളികളെ തോല്‍പ്പിച്ചത്. ഇന്ത്യന്‍-സ്പാനിഷ് സഖ്യം രണ്ടാം റൗണ്ടില്‍ നേരിടുന്നത് ടോപ് സീഡുകളായ മൈക്ക്-ബോബ് ബ്രയാന്‍ സഖ്യത്തെ അട്ടിമറിച്ച സ്റ്റീവ് ജോണ്‍സണ്‍, സാമ ക്യൂറേ സഖ്യത്തേയാണ്.

വനിതകളുടെ ഡബിള്‍സില്‍ ടോപ് സീഡുകളായ സാനിയ, മാര്‍ട്ടീന ഹിംഗിസ് സഖ്യം അമേരിക്കയുടെ കേയ്റ്റ്‌ലിന്‍ ക്രിസ്ത്യന്‍, സബ്രീന സാന്താമരിയാ സഖ്യത്തെയാണ് ആദ്യ റൗണ്ടില്‍ പരാജയപ്പെടുത്തിയത്. 61, 62-നാണ് ഇന്ത്യന്‍-സ്വിസ് സഖ്യം അമേരിക്കന്‍ സഖ്യത്തെ തോല്‍പ്പിച്ചത്. ഇന്ത്യയുടെ റോഹന്‍ ബോപ്പണ നേരത്തേ പുരുഷ ഡബിള്‍സില്‍ രണ്ടാം റൗണ്ടിലെത്തിയിരുന്നു. ബോപ്പണ നാളെ മിക്‌സഡ് ഡബിള്‍സില്‍ കോര്‍ട്ടിലിറങ്ങുന്നുണ്ട്. തായ്‌പേയിയുടെ യുങ്-ജാന്‍ ചാന്‍ ആണ് ബോപ്പണ്ണയുടെ പങ്കാളി.


Next Story

Related Stories