നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നും അത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ്. വിവരങ്ങള്‍ വെളിപ്പെടുത്തുന്നവരുടെ ജീവന് തന്നെ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.
വിവരാവകാശ നിയമപ്രകാരം നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച വിവരങ്ങള്‍ ആവശ്യപ്പെട്ടപ്പോഴാണ് ആര്‍ബിഐ ഇത്തരത്തില്‍ പ്രതികരിച്ചത്. നോട്ട് അസാധുവാക്കലിന് മുമ്പ് എന്തൊക്കെ തയ്യാറെടുപ്പുകളാണ് നടത്തിയത്, ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ടുകള്‍ എന്തായിരുന്നു എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് വിവരാവകാശ നിയമ പ്രകാരം ചോദിച്ചത്. എന്നാല്‍ ഇതൊന്നും വെളിപ്പെടുത്താനാകില്ലെന്നാണ് ആര്‍ബിഐ പറഞ്ഞത്. വിവരങ്ങള്‍ പുറത്തുവരുന്നത് ഇന്ത്യയുടെ ദേശീയതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാണെന്നും അവര്‍ മറുപടി നല്കി.
കേന്ദ്രസര്‍ക്കാരാണ് നോട്ട് അസാധുവാക്കലിനുള്ള നിര്‍ദ്ദേശം നല്‍കിയതെന്നാണ് ആര്‍ബിഐ പാര്‍ലമെന്ററി പാനലിന മുമ്പാകെ വ്യക്തമാക്കിയത്. എന്നാല്‍ റിസര്‍വ് ബാങ്ക് ആണ് നോട്ട് അസാധുവാക്കലിന് നിര്‍ദ്ദേശം നല്‍കിയതെന്നാണ് പാര്‍ലമെന്ററി പാനലിനെ അഭിസംബോധന ചെയ്ത കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ പറയുന്നത്.