വായന/സംസ്കാരം

ദക്ഷിണേന്ത്യന്‍ ചരിത്രം അവഗണിക്കപ്പെട്ടു, അവിടുത്തെ ഭാഷകളുടെ വേര്‌ സംസ്‌കൃതത്തേക്കാള്‍ ദ്രാവിഡ ഭാഷകളിലാണ്: രാജ്‌മോഹന്‍ ഗാന്ധി

പുസ്തകരചനക്കായി ഇന്ത്യാചരിത്രത്തിലെ 400 വര്‍ഷങ്ങളാണ് പഠനവിധേയമാക്കിയത്. വളരെയേറെ സംഭവ വികാസങ്ങള്‍ക്കാണ് ഈ കാലയളവില്‍ രാജ്യം സാക്ഷ്യം വഹിച്ചതെന്നും ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നു.

ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങള്‍ അവിടുത്തെ പ്രധാന ഭക്ഷണങ്ങളില്‍പ്പെടുന്ന ദോശ, അപ്പം,കൂടാതെ നാളികേരം ,തേയില തുടങ്ങിയവയെല്ലാം എല്ലാവര്‍ക്കും സുപരിചിതമാണ്. എന്നാല്‍ ഈ ഭൂവിഭാഗത്തിന്റെ ചരിത്രം മാത്രം രാജ്യത്തെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് പഠനവിധേയമായിട്ടില്ലെന്ന്  എഴുത്തുകാരനും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പൗത്രനുമായ രാജ്‌മോഹന്‍ ഗാന്ധി. അടുത്തു പുറത്തിറങ്ങാന്‍ പോകുന്ന ‘മോഡേണ്‍ സൗത്ത് ഇന്ത്യ’ എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിലാണ് പ്രസ്തുത പരാമര്‍ശം.

ഇന്ത്യാ ചരിത്രം പരിശോധിക്കുമ്പോള്‍ ഈ അവഗണന ദക്ഷിണേന്ത്യയ്ക്ക് മാത്രമല്ല രാജ്യത്തിന്റെ കിഴക്കും, പടിഞ്ഞാറുമുള്ള പ്രദേശങ്ങള്‍ക്കുമുണ്ടെന്ന് കാണാം. ദക്ഷിണേന്ത്യയില്‍ നില നിന്ന വ്യത്യസ്ത സംസ്‌കാരങ്ങളെ കുറിച്ച്് പ്രത്യേകമായി പഠനം നടന്നെങ്കിലും ദക്ഷിണേന്ത്യയുടെ പൊതുവായ സാസ്‌കാരിക ചരിത്രം പഠനവിധേയമാക്കപ്പെട്ടില്ല. ഇന്ത്യയുടെ രാഷ്ട്രീയ അധികാരം കൈയ്യാളിയിരുന്നത് എല്ലായ്‌പ്പോഴും വടക്കന്‍ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചായിരുന്നു എന്നതിനാല്‍ അതിന്റെ സ്വാധീനം പിന്നീടുള്ള ചരിത്രപഠനങ്ങളെ സ്വാധീനിക്കപ്പെട്ടതാവാം ഇതിന് കാരണമെന്ന്് രാജ്‌മോഹന്‍ പറയുന്നു.

ഇന്ത്യാ ചരിത്രത്തില്‍ പ്രൗഡമായ സ്ഥാനമാണ് മറാഠാ ചരിത്രത്തിന്. അതു പോലെ ബംഗാള്‍ ,ഒഡീഷ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളുടെ ചരിത്രങ്ങള്‍ സുവര്‍ണ്ണലിപികളില്‍ എഴുതപ്പെട്ടപ്പോള്‍ കിഴക്കും പടിഞ്ഞാറുളള ദേശങ്ങള്‍ അവഗണിക്കപ്പെടുകയായിരുന്നു. പുസ്തകരചനക്കായി ഇന്ത്യാചരിത്രത്തിലെ 400 വര്‍ഷങ്ങളാണ് പഠനവിധേയമാക്കിയത്. വളരെയേറെ സംഭവ വികാസങ്ങള്‍ക്കാണ് ഈ കാലയളവില്‍ രാജ്യം സാക്ഷ്യം വഹിച്ചതെന്നും ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നു.

കന്നട,മലയാളം,തമിഴ്, തെലുങ്ക് എന്നിവക്കൊപ്പം കൊടവ,കൊങ്കിണി,മറാത്തി,ഒറിയ, തുളു ഭാഷാ വിഭാഗങ്ങളുടെ ചരിത്രവും ഗ്രന്ഥകാരന്‍ വിശദമായ പഠനത്തിന് വിധേയമാക്കിയിട്ടുണ്ട്.  ഈ സംസ്‌കാരങ്ങള്‍ക്കെല്ലാം പൊതുവായ ചില അന്തര്‍ധാരകളുണ്ട്. ഭൂമിശാസ്ത്രപരവും ഭാഷാപരവുമായ പാരസ്പര്യമാണ് അതിലൊന്ന്. ദക്ഷിണേന്ത്യന്‍ ഭാഷകളുടെ വേര്‌ സംസ്‌കൃതത്തേക്കാള്‍ ദ്രാവിഡ ഭാഷകളില്‍ തന്നെയാണെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു.

അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവ വഴി ആദ്യകാല യൂറോപ്യന്‍ അധിനിവേശങ്ങളെല്ലാം മധ്യേന്ത്യയെയും വടക്കേ ഇന്ത്യയെയും അപേക്ഷിച്ച് ദക്ഷിണേന്ത്യയിലായിരുന്നു. എന്നിട്ടും ചരിത്രം വഴിമാറുകയായിരുന്നു. സാസ്‌കാരികവും ദേശീയവുമായ സ്വത്വം എങ്ങനെയാണ് ഇന്ത്യക്കാരനായ ഒരു വ്യക്തിയില്‍ വേറിട്ട് നില്‍ക്കുന്നതെന്നും രാജ് മോഹന്‍ ഗാന്ധി അന്വേഷിക്കുന്നുണ്ട്. 18ാം നൂറ്റാണ്ടില്‍ മൈസൂര്‍ ഭരണാധികാരികളായിരുന്ന ടിപ്പു സുല്‍ത്താന്‍, ഹൈദരാലി എന്നിവര്‍ക്ക് ദക്ഷിണേന്ത്യന്‍ ചരിത്രത്തിലുള്ള സ്ഥാനം വളരെ വ്യക്തമായി പുസ്തകത്തില്‍ അടയാളപ്പെടുത്തുന്നുണ്ട്.

ബ്രീട്ടീഷ് അധിനിവേശത്തെ ചെറുത്തു നിന്ന ടിപ്പുവിന്റെ പതനം ഇന്ത്യ ചരിത്രത്തില്‍ മറ്റൊരു അധ്യായത്തിന് തുടക്കമിടുകയായിരുന്നു. സ്വേച്ഛാധിപതിയും മതവിദ്വേഷം പുലര്‍ത്തുകയും ചെയ്യുന്ന ഭരണാധികാരിയായി ടിപ്പു ചിത്രീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും 38 വര്‍ഷത്തെ ദക്ഷിണേന്ത്യന്‍ ചരിത്രത്തില്‍ ടിപ്പുവിന്റെയും ഹൈദരാലിയുടെയും സ്ഥാനം നിഷേധിക്കാനാവാത്തതാണ്. സമീപകാലത്ത് ടിപ്പുസുല്‍ത്താനുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളൊന്നും ഇതിനെ സാധൂകരിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. 1799 ല്‍ ടിപ്പു ബ്രിട്ടീഷുകാര്‍ക്കു കീഴടങ്ങുമ്പോള്‍ ദക്ഷിണേന്ത്യയുടെ ചരിത്രവും വഴിമാറുകയായിരുന്നു.

ടിപ്പു സുല്‍ത്താനെ കൂടാതെ വ്യത്യസ്ത സമരമാര്‍ഗ്ഗങ്ങളിലൂടെ ബ്രിട്ടീഷുകാര്‍ക്കെതിരെ പട നയിച്ച പഴശ്ശിരാജ, വേലുത്തമ്പി ദളവ എന്നിവരുടെ ജീവചരിത്രവും ആഴത്തിലുള്ള പഠനത്തിന് വിധേയമാക്കേണ്ടതാണെന്ന് ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നു. ദക്ഷിണേന്ത്യയെ കുറിച്ച് സമഗ്രമായും ആധികാരികമായും എഴുതപ്പെട്ട ഈ ഗ്രന്ഥം ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ആശ്രയിക്കാവുന്ന പുസ്തകമാണ്.

മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോസ് എന്നിവിടങ്ങളില്‍ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ ആണ് 83 കാരനായ രാജ്‌മോഹന്‍ ഗാന്ധി. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനു നല്‍കിയ അഭിമുഖത്തിലാണ് ‘മോഡേണ്‍ സൗത്ത് ഇന്ത്യ’ യെ കുറിച്ച് അദ്ദേഹം പറയുന്നത്. 799 രൂപയാണ് 500 ലധികം പേജുകളുളള പുസ്തകത്തിന്റെ വില. ഓണ്‍ലൈന്‍ ആയും ഷോറൂമുകളിലും പുസ്തകം ലഭിക്കും. അലെഫ് ബുക്‌സ് ആണ് പ്രസാധകര്‍.

*IANS

സമകാലീന കലകളുടെ 108 ദിവസം; കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് ഇന്ന് കൊടിയേറ്റം

മനസ്സിൽ നിന്ന് പിരിഞ്ഞു പോവാൻ മടിക്കുന്ന ‘എന്റേതായ കഥകൾ’

കമൽറാം സജീവ് എന്ന ജേർണലിസ്റ്റ് മാറി സുഭാഷ് ചന്ദ്രൻ എന്ന റൈറ്റർ എഡിറ്ററാവുന്ന മാതൃഭൂമി : ചില നിരീക്ഷണങ്ങൾ

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍