വായന/സംസ്കാരം

തുണ്ടുകള്‍ മാത്രം കണ്ടു ശീലിച്ചവരാണ് പുസ്തകം കത്തിക്കാന്‍ നടക്കുന്നത്: കുരീപ്പുഴ ശ്രീകുമാര്‍

മീശയ്ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ഉയര്‍ത്തിയ ആക്രോശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കുരീപ്പുഴയുടെ പ്രതികരണം

സാഹിത്യത്തെ സാഹിത്യമായും സാങ്കൽപിക കഥാപാത്രങ്ങളെ അങ്ങനെയും കാണാൻ കഴിയാത്തവരാണ് പുസ്തകങ്ങള്‍ കത്തിക്കാന്‍ നടക്കുന്നത് എന്നു കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. ഇവര്‍ തുണ്ടുകള്‍ മാത്രം കണ്ടു ശീലിച്ചവരാണ്. അവര്‍ക്ക് കാര്യങ്ങള്‍ പൂര്‍ണ്ണമായി മനസിലാക്കാനുള്ള കഴിവില്ലെന്നും കുരീപ്പുഴ പറഞ്ഞതായി മാധ്യമം ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മീശയ്ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ഉയര്‍ത്തിയ ആക്രോശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കുരീപ്പുഴയുടെ പ്രതികരണം.

കുണ്ടറയില്‍ നടന്ന നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മീശ പിന്‍വലിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് “മറ്റ് സംസ്ഥാനങ്ങളിലുണ്ടായിട്ടുള്ളതു പോലെ ഒരു ഭീകരാന്തരീക്ഷം കേരളത്തിലും വളർന്നു വന്നിട്ടുണ്ട്” എന്നു കുരീപ്പുഴ അഴിമുഖത്തില്‍ എഴുതിയ കുറിപ്പില്‍ നേരത്തെ പറഞ്ഞിരുന്നു.

“കേരളത്തിന്റെ പൊതുരീതി അതല്ല എന്നതാണ് അതിന് കാരണം. ഇത് സഹോദരൻ അയ്യപ്പന്റെയും ശ്രീനാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയും കേരളമാണ്. അതിനാൽ തന്നെ പുരോഗമനവാദികൾ ഒന്നടങ്കം ഹരീഷിനൊപ്പം നിൽക്കും. ചില തീവ്രവാദികൾ മാത്രമാണ് എതിർത്ത് നിൽക്കുന്നത്. എന്തായാലും അത്തരമൊരു അവസ്ഥ സംജാതമായെന്നതും അതുമൂലം ഒരു എഴുത്തുകാരന് സൃഷ്ടി പിൻവലിക്കേണ്ടി വന്നുവെന്നത് വളരെ വേദനിപ്പിക്കുന്നതും ലജ്ജിപ്പിക്കുന്നതുമായ ഒരു കാര്യമാണ്. ഇത്തരമൊരു സംഭവം കേരളത്തിലുണ്ടാകാൻ അനുവദിക്കരുതായിരുന്നു.” കുരീപ്പുഴ അഴിമുഖത്തില്‍ എഴുതി.

വടയമ്പാടി ജാതി മതില്‍ വിഷയത്തിലും ദളിത് ചിത്രകാരന്‍ അശാന്തന്‍റെ മൃതദേഹത്തെ സവര്‍ണ്ണര്‍ അപമാനിച്ച വിഷയത്തിലും പ്രതികരിച്ചതിന് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ കുരീപ്പുഴയ്ക്കെതിരെ നേരത്തെ വിദ്വേഷ പ്രചാരണം നടത്തിയിരുന്നു.

ഇത് നാരായണഗുരുവിന്റെയും അയ്യങ്കാളിയുടെയും കേരളമാണ്, തീവ്രവാദികളുടേതല്ല; കുരീപ്പുഴ പ്രതികരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍