TopTop

ശബരിമല Live: നെയ്യാറ്റിൻകരയിൽ ബിജെപി പ്രകടനത്തിനിടെ കെഎസ്ആർടിസി യാത്രക്കാരെ വലിച്ചിറക്കി മർദ്ദിച്ചു, ബസുകള്‍ക്ക്‌ നേരെ കല്ലേറ്

ശബരിമല Live: നെയ്യാറ്റിൻകരയിൽ ബിജെപി പ്രകടനത്തിനിടെ കെഎസ്ആർടിസി യാത്രക്കാരെ വലിച്ചിറക്കി മർദ്ദിച്ചു, ബസുകള്‍ക്ക്‌ നേരെ കല്ലേറ്
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ബിജെപി പ്രതിഷേധ പ്രകടനത്തിനിടെ കെഎസ്ആർടിസി യാത്രക്കാരെ വലിച്ചിറക്കി മർദ്ദിച്ചതായും സ്ത്രീകൾ ഉൾപ്പടെയുള്ളവർ അടുത്ത വീടുകളിൽ പേടിച്ച് അഭയം തേടിയതായും റിപ്പോട്ടുണ്ട്.

നെയ്യാറ്റിൻകര ആലുമൂട് ബസിന് നേരെ കല്ലേറ്. ആറ് ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി.
സംസ്ഥാനത്ത് നാളെ പ്രഖ്യാപിച്ച ഹർത്താലിനെ നേരിടാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ്. ജനജീവിതം തടസപ്പെടന്ന സ്ഥിതി ഉണ്ടാവരുത്. സർക്കാർ ഒാഫീസുകൾ ഉൾപ്പെടെ തുറന്ന് പ്രവർത്തിക്കാൻ സൗകര്യം ഒരുക്കണം. അക്രമം ഉണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്യാനും ഡിജിപി പുറത്തിറക്കിയ സർക്കുലർ പറയുന്നു.

പൊതുമുതൽ നശിപ്പിക്കുന്നവരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കും. ഹർത്താലിനെതിരായ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ പോലീസ് ബാധ്യതയുണ്ടെന്നും എസ് പിമാർക്ക് ഡിജിപിയുടെ നിർദേശത്തിൽ വ്യക്തമാക്കുന്നു.
ശബരിമലയിലെ യുവതീപ്രവേശ വിഷയം സംബന്ധിച്ച പുതിയ വിവാദം സംസ്ഥാന സര്‍ക്കാരും സിപിഎമ്മും നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം, മുഖ്യമന്ത്രി ഒരു പക്ഷം പിടിച്ച് വിഭാഗീതയ വളര്‍ത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. തന്റെ ഫേസ്ബുക്ക് പേജിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സമൂഹത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത തര്‍ക്ക വിഷയങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത് പരിഹരിക്കാനാണ് ഗവര്‍മെന്റും മുഖ്യമന്ത്രിയും മുന്‍കൈയ്യടുക്കേണ്ടത്. അതിന് പകരം, ഒരു പക്ഷം പിടിച്ച് , വിഭാഗീതയ വളര്‍ത്തുന്നതിനുള്ള നടപടിയാണ് മുഖ്യമന്ത്രിയും സിപിഎമ്മും ചെയ്യുന്നത്. ഇത് സംസ്ഥാനത്തിനോ കേരളത്തിലെ ജനങ്ങള്‍ക്കോ ഒരിക്കലും ഗുണം ചെയ്യില്ല. മറിച്ച് ദോഷമേ ചെയ്യൂ. അതിനാല്‍ ഇനിയെങ്കിലും തെറ്റ് തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം. കേരളം ഇതുവരെ നേടിയിട്ടുളള എല്ലാ നേട്ടങ്ങളും നിഷ്പ്രഭമാക്കുന്നതാണ് ഈ പുതിയ സംഭവങ്ങൾ.

ഒപ്പം, ഇത് ജനങ്ങളെ വ്യത്യസ്ത ചേരികളിലാക്കി , ബുദ്ധിമുട്ടേറിയ സാഹചര്യങ്ങള്‍ സൃഷ്ടിക്കും.

യുഡിഎഫ് ഭരണക്കാലത്തും പല പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, ആ പ്രശ്‌നങ്ങളില്‍ ഒന്നിലും പക്ഷം പിടിക്കുകയോ, തര്‍ക്കം കൂടുതല്‍ വഷളാക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍, സര്‍ക്കാരും മുഖ്യമന്ത്രിയും തെറ്റ് തിരുത്താന്‍ ഇനിയെങ്കിലും തയ്യാറാകണം.


ശബരിമല കര്‍മസമിതി ഹർത്താലിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിൽ നാളെ നടത്താനിരുന്ന വിവിധ പരീക്ഷകൾ മാറ്റവച്ചു. ഹയർസെക്കന്‍ഡറി അർദ്ധ വാർഷിക പരീക്ഷകൾ വെള്ളിയാഴ്ചയിലേക്കാണ് മാറ്റിയത്. ഇതിന് പുറമേ കേരള സർവകലാശാല, സാങ്കേതിക സർവകലാശാല എന്നിവയും നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു.

ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത നാളത്തെ ഹര്‍ത്താലിനോട് സഹകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ഹര്‍ത്താലിനെ പിന്തുണക്കില്ലെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം അങ്ങാടിപ്പുറം ടൗണിന് സമീപത്തെ കനക ദുർഗയുടെ വീടിന് സമീപത്തെ  പ്രതിഷേധം തുടരുന്നു. പെരിന്തൽമണ്ണ മലപ്പുറം റോഡ് പ്രതിഷേധക്കാർ ഉപരോധിക്കുന്നു.  പ്രതിഷേധത്തിനിടെ വാഹനയാത്രക്കാരെ തടയാനും കടകള്‍ അടപ്പിക്കാനുമുളള ശ്രമങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു.

പ്രതിഷേധ പ്രകടനം തൃശൂരിൽ നിന്നുള്ള ദൃശ്യം

[video width="848" height="480" mp4="https://www.azhimukham.com/wp-content/uploads/2019/01/WhatsApp-Video-2019-01-02-at-16.20.07.mp4"][/video]

തിരുവനന്തപുരത്ത് വീണ്ടും സംഘർഷാവസ്ഥ, പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. നിരാഹാരം ഇരിന്നിരുന്ന ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ശിവരാജന് ദേഹാസ്വാസ്ത്ഥ്യം.
സമരപന്തലിലേക്ക് ടിയർ ഗ്യാസ് പ്രയോഗിച്ചെന്ന് ബിജെപി. ഇരു വിഭാഗങ്ങളിലും കൂടുതൽ പ്രവർത്തകർ സംഘടിച്ചെത്തുന്നു. നാലുമണിക്കൂറായി സംഘർഷം. പ്രവർത്തകരെ നിയന്ത്രിക്കാൻ ശ്രമിച്ച് നേതാക്കൾ.
പാലക്കാട് നരത്തിൽ സംഘർഷം. നഗരത്തിലെ കെഎസ്ഇബി ക്യാംപ് ഒാഫീലേക്ക് പ്രകടനം നടത്തിയ ബിജെപി കർമസമിതി പ്രവർത്തകർ കടകൾ അടപ്പിക്കാൻ ശ്രമിച്ചതോടെ പോലീസ് ലാത്തിവിശി. ശക്തമായി കല്ലേറും ഇതോടെ ഉണ്ടാവുകയായിരുന്നു.
തിരുവനന്തപുരത്ത് ബിജെപി പ്രതിഷേധത്തിനിടെ സെക്രട്ടേറിയേറ്റിന് മുന്നിൽ സംഘർഷാവസ്ഥ. ബിജെപി സിപിഎം പ്രവർത്തകർ നേർക്കുനേർ. പ്രതിരോധം തീർത്ത് പോലീസ്. പ്രവർത്തരോടൊപ്പം ശോഭ സുരേന്ദ്രൻ ഉൾ‌പ്പെടെ സംസ്ഥാന നേതാക്കളും ബിജെപിയുടെ പ്രവർ‌ത്തകർക്കൊപ്പം പ്രതിഷേധങ്ങളുടെ മുൻ നിരയിൽ.

ദേശീയ പണിമുടക്കിന്റെ സംഘാടക സമിതി ഒാഫീസിന് മുന്നിലാണ് സിപിഎം പ്രവർത്തകർ കുടിനിൽക്കുന്നത്. ശബരിമല വിഷയത്തിൽ ബിജെപി നടത്തിവരുന്ന നിരാഹാര പന്തലിന് സമീപത്താണ് ബിജെപി പ്രവർത്തകർ സംഘടിച്ചിട്ടുള്ളത്. നഗരത്തിൽ മണിക്കൂറുകളായി ഗതാഗത സ്തംഭനം.
കനക ദുർഗ്ഗയുടെ വീടിന് മുന്നിൽ പ്രതിഷേധം. മലപ്പുറം അങ്ങാടിപ്പുറം ടൗണിന് സമീപത്തെ കനക ദുർഗയുടെ വീടിന് മുന്നിലായിരുന്നു പ്രതിഷേധം. ബിജെപി ശബരിമല കർമസമിതി പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പ്രവർത്തകർ ടൗണിൽ കുത്തിയിരുന്ന പ്രതിഷേധിക്കുന്നു. മലപ്പുറം തിരൂരിലും പ്രതിഷേധങ്ങൾ അക്രമാസക്തമായി. കോതമങ്ങലം, പാലക്കാട് മേഖലകളിലും പ്രതിഷേധം അരങ്ങേറിയിരുന്നു. തിരുവനന്തപുരത്ത് സംയുക്ത ട്രേഡ് യുനിയൻ ഒാഫീസിന് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് സംഘർഷാവസ്ഥ.

നാളത്തെ ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. തുടർച്ചയായുള്ള ഹർത്താലുകൾ അംഗീകരിക്കാനാവില്ലെന്നും വ്യാപാരികൾ അറിയിച്ചു.

ശബരിമലയില്‍ യുവതികള്‍ കയറിയതിനെതിരെ നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താല്‍. ഈ ഹര്‍ത്താല്‍ കേരള സമൂഹത്തിന് ആവശ്യമെന്ന് കര്‍മ സമിതി നേതാക്കള്‍. പിണറായി വിജയനെ രാജി വയ്പ്പിക്കും. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ഉണ്ടാകും, റോഡ്‌ ഉപരോധങ്ങള്‍ നടത്തും.

കോഴിക്കോട് വാഹനങ്ങള്‍ തടയുന്നു.

വിഎച്ച്പി സംസ്ഥാന പ്രസിഡന്റ്റ് എസ്ജെആര്‍ കുമാറാണ് കര്‍മ സമിതിക്ക് വേണ്ടി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ബിജെപി സഹകരിക്കുമോ എന്ന കാര്യം വ്യക്തമാക്കേണ്ടത് അവരാണ്. ഇന്ന് വൈകിട്ട് കര്‍മ സമിതി കോര്‍ കമ്മിറ്റി കൂടി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും.

തങ്ങള്‍ക്ക് വനിതാ മതിലില്‍ പങ്കെടുത്ത സമുദായ സംഘടനകളുടെ പിന്തുണ ഉണ്ടെന്നും ശബരിമലയുമായി ബന്ധമില്ലെന്ന് പറഞ്ഞാണ് തങ്ങളെ അതില്‍ പങ്കെടുപ്പിച്ചതെന്നും അവര്‍ പറഞ്ഞതായും കര്‍മ സമിതി നേതാക്കള്‍.

നേരത്തെ പ്രവീണ്‍ തൊഗാഡിയയുടെ നേതൃത്വത്തിലുള്ള എ.എച്ച്.പിയും സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു.
ശബരിമലയിൽ ദർശനം നടത്തിയ യുവതികളെ പോലീസ് അ‍ജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. എറണാകുളത്തെ ഒരു വീട്ടിലുണ്ടായികുന്ന ഇവരെ അങ്കമാലി പോലീസെത്തിയാണ് ഇവിടെനിന്നും കൊണ്ട് പോയത്. എന്നാൽ ഇവരെ എങ്ങോട്ടാണ് മാറ്റിയെന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
ശബരിമലയിൽ നടയടച്ച് ശുദ്ധിക്രിയ നടപടിക്കെതിരെ വിവിധ മേഖലയിൽ നിന്നും രൂക്ഷ വിമർശനം. ശുദ്ധിക്രിയ നടത്തിയത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. ഇതിനെതിരെ തന്ത്രി കോടതിയിൽ മറുപടി പറയേണ്ടിവരും. ശബരിമലയുടെ ഉടമസ്ഥാവകാശം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനാണ്. തന്ത്രി ബോര്‍ഡുമായി ആലോചിച്ചിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ല. തന്ത്രിക്ക് നട അടയ്ക്കാനുള്ള അനുമതി തിരുവിതാംകൂര്‍ ദേവസ്വം മാന്വൽ ഏകപക്ഷീയമായി നല്‍കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

തന്ത്രിയുടെ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ജുഡീഷ്യറിയെ വെല്ലുവിളിക്കുന്ന നടപടിയാണ് തന്ത്രിയുടേത്. ഉത്തരവാദിത്വമുള്ളവർ തന്നെ വിധി ലംഘിക്കുകയാണ്. നിയമവാഴ്ച ലംഘിക്കാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ ഇടപെടണമെന്നും കോടിയേരി പറഞ്ഞു.

ശബരിമല തന്ത്രി ഭീകരവാദികളുടെ കയ്യിൽപെട്ടിരിക്കുകയായിരുന്നെന്നായിരുന്ന മന്ത്രി ഇ പി ജയരാജൻ പ്രതികരണം. യുവതീ പ്രവേശനത്തിൽ ജയപരാജയത്തിന്‍റെ വിഷയമില്ല. നട അടച്ച നടപടി ദുഃഖകരമാണെന്നും സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും ജയരാജൻ വ്യക്തമാക്കി.
ശബരിമല യുവതീപ്രവേശത്തിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി  കനകദുർഗയുടെ സഹോദരൻ ഭരത്‌ഭൂഷൺ. കനകദുർഗയെ കണ്ണൂരിലാണ് ഒളിപ്പിച്ചത്. സിപിഎമ്മും കോട്ടയം എസ്പി ഹരിശങ്കറുമാണ് ഇതിനു പിന്നിലെന്നും ഭരത് ഭൂഷണ്‍ ആരോപിക്കുന്നു. സിപിഎം നേതാക്കൾ പലവട്ടം വിളിച്ചു സംസാരിച്ചു. ഇതിന്റെ ശബ്ദരേഖ കൈവശമുണ്ടെന്നും ആവശ്യമെങ്കില്‍ കോടതിയില്‍ ഹാജരാക്കുമെന്നും സഹോദരൻ മനോരമ ന്യൂസിനോടു പ്രതികരിച്ചു.
ശബരിമല വിഷയത്തിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലേക്ക് ബിജെപി മാർച്ച്. മാധ്യമങ്ങൾക്ക് നേരെ ഭീഷണി. കൊല്ലത്തും മാധ്യമങ്ങൾക്ക് നേരെ ആതിക്രമം. മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിൽ പ്രതിഷേധിക്കാൻ ശ്രമം. കണ്ടോൺമെന്റ് ഗേറ്റിന് പരിസരത്താണ് പ്രതിഷേധം. വനിതാ മതിലുമായി ബന്ധപ്പെട്ട ബോർഡുകൾ ഉൾപ്പെടെ പ്രതിഷേധക്കാൻ തകർത്തു. കൊട്ടാരക്കരയില്‍ ബിജെപി-ആര്‍എസ്എസ്-ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിച്ചു. കൊല്ലം രാമന്‍കുളങ്ങരയില്‍ സ്വകാര്യ ബസില്‍ യാത്ര ചെയ്തയാളെ ബസില്‍ കയറി മർദിച്ചു. ഇതിന്റെ ചിത്രം പകര്‍ത്തിയ മനോരമ ഫോട്ടോഗ്രാഫര്‍ക്ക് നേരെയും കയ്യേറ്റം ഉണ്ടായി.

https://www.azhimukham.com/kerala-ahp-hartal-tomorrow/

കൊച്ചിയിലും പ്രതിഷേധ പ്രകടനം നടക്കുകയാണ്.  തൃശൂര്‍ ജില്ലയിലെ മാളയിലും കൊടുങ്ങല്ലൂരിലും ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. ഗുരുവായൂരിൽ പൊതുപരിപാടിക്കെത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാട്ടാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. ഇതിനിടെ ആലപ്പുഴയില്‍ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ദേവസ്വം ബോര്‍ഡ് ഓഫിസ് ശബരിമല കര്‍മ സമിതി പ്രവര്‍ത്തകര്‍ അടപ്പിച്ചു. കാസര്‍കോട് കറന്തക്കാട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. മംഗലാപുരം കാസര്‍കോട് ദേശീയപാതയാണ് ഉപരോധിച്ചത്. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

കോട്ടയത്തും, റാന്നിയിലും കനത്ത പ്രതിഷേധം. കടകൾ അടപ്പിക്കാനും ശ്രമം. ബിജെപി പ്രവർത്തകരും അയ്യപ്പ കർമസമിതി പ്രവർത്തകരുമാണ് പ്രതിഷേധത്തിന് പിന്നിൽ.

https://www.azhimukham.com/trending-how-kanakadurga-and-bindu-entered-sabarimala/
യുവതീ പ്രവേശനത്തിന് പിറകെ ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയതിലൂടെ നടപ്പായത് അയിത്താചരണമെന്ന് മലയരയ സമാജം. ശുദ്ധിക്രിയയിലൂടെ ശബരിമലയില്‍ നടക്കുന്നത് ഭരണഘടനാ ലംഘനമാണ് അയിത്താചരണം നിയമം മൂലം നിരോധിക്കപ്പെട്ടതാണ്. ശുദ്ധിക്രിയ നടത്തിയവർക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും മലയരയ സമാജം നേതാവ് പി കെ സജീവ് വ്യക്തമാക്കി. സ്ത്രീകള്‍ അശുദ്ധരല്ല, വിശുദ്ധരാണ്. പൗരോഹിത്യവും ഭരണകൂടവും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ നടയടച്ച തന്ത്രിയുടെ നടപടിയെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ശബരിമലയിലെ ആചാര ലംഘനത്തിന് പരിഹാര ക്രിയ കാണും. എന്നാല്‍ നിയമത്തിന് പരിഹാരക്രിയയില്ലെന്ന കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. ശബരിമലയിലെ യുവതീ പ്രവേശനം കയറ്റുകയെന്നത് സര്‍ക്കാരിന്റെ അജണ്ടയല്ല. ബിജെപിയുടെ സമരം പരിഹാസ്യമാണെന്നും കാനം പറഞ്ഞു.
സ്ത്രീകളുടെ ഐതിഹാസിക വിജയം: തൃപ്തി ദേശായി


ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് സ്ത്രീകളുടെ ഐതിഹാസിക വിജയമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. യുവതികള്‍ പ്രവേശിച്ചതിന്റെ പേരില്‍ ശുദ്ധിക്രിമയ നടത്തേണ്ടതില്ല. ശുദ്ധികലശം നടത്തേണ്ടത് തന്ത്രിയുടെ മനസിലാണെന്നും തൃപ്തി ദേശായി പ്രതികരിച്ചു.

ആചാര ലംഘനമെന്ന് പന്തളം കൊട്ടാരം

ശബരിമലയിൽ യുവതിളെ പ്രവേശിപ്പിച്ചത് ആചാര ലംഘനമെന്ന് പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വർമ. യുവതീ പ്രവേശനം കരുതിക്കൂട്ടി നടപ്പാക്കിയതാണ്. ശബരിമല ക്ഷേത്രത്തിന്റെ പ്രാധാന്യം കുറയ്ക്കുന്നുള്ള നീക്കമാണ് നടക്കുന്നത്. ഇതിൽ ഭാഗികമായി ഇപ്പോൾ അവർ വിജയിച്ചിരിക്കുകയാണെന്നും ശശികുമാര വര്‍മ ആരോപിച്ചു.

യുവതികളെ സന്നിധാനത്തെത്തിച്ചത് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ഗൂഡാലോചനയെന്ന് പ്രതിപക്ഷ നേതാവ്. കേരള സമൂഹത്തെ ആക്ഷേപിക്കുകയും വെല്ലുവിളിക്കുകയുമാണ് സർക്കാർ ചെയതത്. ആക്റ്റിവിസറ്റുകളെ ശബരിമലയിലെത്തിച്ച് മുഖ്യമന്തി ദുർവാശി നടപ്പാക്കിയെന്നും ചെന്നിത്തല ആരോപിച്ചു. ശബരിമല നട അടച്ചത് നൂറുശതമാണം ശരിയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

https://www.azhimukham.com/trending-sabarimala-women-entry-sangh-parivar-bjp-ayyappa-karma-samithi-ayyappa-seva-samajam-responses/
നടയടച്ചതിന് വിശ്വാസികളുടെ പേരിൽ നന്ദിയെന്ന് എൻ എസ്എസ്. യുവതീ പ്രവേശത്തിന് പിറകെ ശബരിമല നടയടച്ചതിന് തന്ത്രികുടുംബത്തിനും രാജ കുടുംബത്തിനും വിശ്വാസിളുടെ പേരിൽ എൻഎസ്എസ് നന്ദി അറിയിക്കുകയാണെന്നും ജനറൽ സെക്രട്ടറി സുകുമാരൻ നായർ പ്രതികരിച്ചു. മന്നം ജയന്തി ദിനത്തോട് അനുബന്ധിച്ച് പെരുന്നയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിൽ നടന്നത് ഗൂഡാലോചനയെന്ന് ബിജെപി. സർക്കാറിന്റെ നടപടിക്കെതിരെ ജനാധിപത്യ മാർഗത്തിൽ വിശ്വാസികൾ പ്രതികരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരൻ പിള്ള. തുടർ നടപടികൾ മറ്റ് ഹിന്ദു സംഘനകളോട് കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറയുന്നു. ഹിന്ദു വിശ്വസങ്ങൾക്കെതിരായ സിപിഎമ്മിന്റെ ബോധപൂർമായ നടപടിയാണെവ്വും ശ്രീധരൻ പിള്ള പറയുന്നു.

യുവതികളെ സന്നിധാനത്ത് എത്തിക്കുന്നതിലൂടെ സർക്കാർ ഭക്തരോട് ചെയ്തത് ചതിയെന്ന് ബിജെപി നേതാവ് എംടി രമേശ്. അയപ്പ ഭക്തരെയും കോടിക്കണക്കിന് ഹിന്ദുക്കളുടെയും വിശ്വാസത്തെ വെല്ലുവിളിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും അദ്ദേഹം പറയുന്നു.


ജുഡീഷ്യറിയെ പരസ്യമായി വെല്ലുവിളിക്കുന്ന നടപടിയാണ് തന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണൻ. നിലപാടിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണം. ഭരണഘടനാ ലംഘനം ആണ് നടന്നത്.  ജുഡീഷ്യറിയെ വെല്ലുവിളിക്കുന്നത് ആരായാലും അനുവദിക്കാൻ ആകില്ലെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ  വ്യക്തമാക്കുന്നു.
സന്നിധാനത്ത് ശുദ്ധിക്രിയകള്‍ ആരംഭിച്ചു. ഉച്ചക്ക് ഒരുമണിക്ക് മുന്‍പ് പൂർത്തിയാവുന്ന തരത്തിലാണ് ചടങ്ങുകൾ പുരോഗമിക്കുകയാണ്.
ശുദ്ധിക്രിയ നടത്തണുമെന്ന് സൂചനകൾ. സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്. പതിനെട്ടാം പടിക്ക് താഴെ ഭക്തരെ തടഞ്ഞ് വച്ചിരിക്കുകയാണ്.
യുവതി പ്രവേശനം സംബന്ധിച്ച റിപ്പോർട്ടുകൾ സ്ഥിരീകരിച്ചതിന് പിന്നാലെ ശബരിമല നട അടച്ചു. സന്നിധാനത്ത് നിന്നും ഭക്തരെ മാറ്റാൻ നിർദേശിച്ച ശേഷമാണ് മേൽശാന്തി നട അടച്ചത്. ദേവസ്വം എക്സിക്യൂട്ടീവ് ഒാഫീസിൽ ചേർന്ന യോഗത്തിന് ശേഷമാണ് നടപടി. യോഗത്തിൽ നിന്നും പുറത്തിറങ്ങിയ ശബരിമല മേൽശാന്തിയാണ് ഇതുസംബന്ധിച്ച പ്രതികരണം നടത്തിയതിന് പിറകെയാണ് നടപടി.
യുവതികൾ ശബരിമലയിലെത്തിച്ച സംസ്ഥാന സർക്കാർ നടത്തിയത് അയ്യപ്പഭക്തരോടുള്ള നഗ്നമായ വെല്ലുവിളിയെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. ദൃശ്യങ്ങളിൽ സംശയമുണ്ട്. അവരോട് താൽപര്യമുള്ള പോലീസുകാരെ മാത്രമാണ് അവരോടൊപ്പം നിയോഗിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതായി സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുവതികൾ ദർശനം നടത്തിയെന്നത് വസ്തുതയാണെന്ന് പ്രതികരിച്ച അദ്ദേഹം. ശബരിമലയിൽ ദർശനം നടത്താനെത്തുന്നവർക്ക് സംരക്ഷണം പോലീസ് നൽകുമെന്നും വ്യക്തമാക്കി. പ്രതിഷേധങ്ങൾ ഉയർന്ന് കാണില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പോകേണ്ടവർക്ക് പോലീസ് സംരക്ഷണം നൽകുമെന്ന് നേരത്തേ പറഞ്ഞിരുന്നല്ലോ. അത് കൊടുത്തിട്ടുണ്ട്. - മുഖ്യമന്ത്രി പിണറായി വിജയൻ
യുവതികൾ ശബരിമലയിൽ ദർശനം നടത്തിയതിൽ നിയമപ്രകാരം തെറ്റില്ലെന്ന് തിരുവിതാം കൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം പത്മകുമാർ. ഇതിനെ കുറിച്ച് മാധ്യവാർത്തകൾ മാത്രമാണ് അറിവുള്ളത്. യുവതി പ്രവേശനത്തിൽ ആചാരപരമായി എന്ത് ചെയ്യണമെന്നത് തന്ത്രി തീരുമാനിക്കും. വിഷയം ദേവസ്വം ബോർഡ് അംഗങ്ങൾ യോഗം ചേർന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പത്മകുമാർ പറയുന്നു.
ശബരിമല ദർശനം സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വന്നകോടെ ബിന്ദുവിന്റെയും കനക ദുർഗയുടെയും വീടുകൾക്ക് സുരക്ഷ ഏർപ്പെടുത്തി. മലപ്പുറം പെരിന്തൽമണ്ണിയിലെയും കോഴിക്കോട് കൊയിലാണ്ടിയിലെയും വീടുകള്‍ക്കാണ് സുരക്ഷ ഏർപ്പെടുത്തിയത്. പ്രതിഷേധങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാലാണ് നടപടി.

നേരത്തെ ഈ മാസം 24 ന് ശബരിമലയിലെത്തി ദർശനത്തിന് എത്തി സാധ്യമാവാതെ മടങ്ങിയവരാണ് കനക ദുർഗയും, ബിന്ദുവും. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിനിയാണ് കനക ദുർഗ. കൊയിലാണ്ടി സ്വദേശിയായ ബിന്ദു.

യുവതികൾ ദർശനം നടത്തുന്നതിന്റെ വീഡിയോ


എന്ത് ചെയ്യണമെന്ന് തന്ത്രിക്ക് അറിയാമെന്ന് പന്തളംകൊട്ടാരം.

സർക്കാർ വാർത്ത സ്ഥിരീകരിച്ച ശേഷം പ്രതികരിക്കാമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ പ്രതികരിച്ചു. റിപ്പോർട്ടുകൾ പോലീസും മാധ്യമങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സർക്കാർ നിലപാട് അറിഞ്ഞ ശേഷം മാത്രം പ്രതികരിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
യുവതികൾ ദർശനം നടത്തിയ വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് ശബരിമല തന്ത്രി.

റിപ്പോർട്ടുകൾക്ക് പിറകെ ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് ഒാഫീസിൽ തിരക്കിട്ട ചർച്ച. തന്ത്രിയും മേൽശാന്തിയും ഉൾപ്പെടെയാണ് ചർ‌ച്ചയിൽ പങ്കെടുക്കുത്. യോഗത്തിന് ശേഷം വാർത്തകളോട് പ്രതികരിക്കാമെന്ന് തന്ത്രിയും മേൽശാന്തിയും.
തങ്ങള്‍ സന്ദര്‍ശനം നടത്തിയത് പോലീസ് സംരക്ഷണയോടെയെന്ന് ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ അഡ്വ. ബിന്ദു. ഇന്ന് പുലര്‍ച്ചെയാണ് പമ്പയില്‍ എത്തിയതെന്ന് ബിന്ദു പറഞ്ഞു. നേരത്തെ തങ്ങള്‍ സന്ദര്‍ശിക്കുന്ന വിവരം പോലീസിനെ അറിയിച്ചിരുന്നില്ല. പമ്പയില്‍ എത്തിയതിന് ശേഷം പോലീസ് സംരക്ഷണം തേടുകയായിരുന്നു എന്നും ബിന്ദു പറഞ്ഞു.

പുലര്‍ച്ചെ മൂന്നരയോടെ യുവതികള്‍ ദര്‍ശനം നടത്തി. കഴിഞ്ഞ ദിവസം പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി പോകേണ്ടി വന്ന കനദുര്‍ഗ്ഗയും അഡ്വ. ബിന്ദുവുമാണ് ദര്‍ശനം നടത്തിയത്. സുപ്രീം കോടതി വിധിക്ക് ശേഷം ഇതാദ്യമായാണ് യുവതികള്‍ ദര്ശനം നടത്തിയത്. യുവതികള്‍ ദര്‍ശനം നടത്തിയ വിവരം പോലീസ് അൽ‌പസമയത്തിന് മുൻപ് സ്ഥിരീകരിച്ചു.

Next Story

Related Stories