TopTop
Begin typing your search above and press return to search.

പ്രളയ ദുരിതാശ്വാസം: പ്രതിപക്ഷത്തിന് മനംമാറ്റം വന്നത് സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി

പ്രളയ ദുരിതാശ്വാസം: പ്രതിപക്ഷത്തിന് മനംമാറ്റം വന്നത് സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തിയെന്ന് മുഖ്യമന്ത്രി. നാട് ഒറ്റക്കെട്ടായി നിന്നു. പ്രളയത്തിനിടെ പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയാന്‍ കഴിഞ്ഞു. ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ ക്രിയാത്മകമായി പ്രവര്‍ത്തിച്ചു. പ്രളയ ദുരിതാശ്വാസത്തില്‍ പ്രതിപക്ഷത്തിന് മനംമാറ്റം വന്നത് സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കേന്ദ്രം കേരളത്തെ അവഗണിച്ചപ്പോള്‍ പ്രതിക്ഷം മാറിനിന്നു എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 3000 കോടി രൂപ മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറായെങ്കിലും അവര്‍ അത് വാങ്ങാന്‍ തയ്യാറാകാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് കൈമാറുകയാണുണ്ടായത്. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ കേടുപാടുകള്‍ സംഭവിച്ച മത്സ്യബന്ധന ബോട്ടുകളുടെ റിപ്പയറിംഗിന് ആവശ്യമായ തുക അനുവദിച്ചു. പല ബോട്ടുകളുടേയും റിപ്പയറിംഗ് പൂര്‍ത്തിയായി. തുടര്‍ന്ന് വിവിധ മേഖലകളില്‍ നല്‍കിയ ധനസഹായത്തിന്റെ കണക്കുകള്‍ മുഖ്യമന്ത്രി വിശദീകരിച്ചു.


പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രിയെക്കുറിച്ച് പ്രതിപക്ഷത്ത് നിന്ന് ആരെങ്കിലും നല്ലത് പറഞ്ഞോ എന്ന് റാന്നി എംഎല്‍എ രാജു എബ്രഹാം (സിപിഎം). സാലറി ചാലഞ്ച് അട്ടിമറിക്കാന്‍ ശ്രമിച്ച പ്രതിപക്ഷത്തിന്റെ വഞ്ചന കേരളം തിരിച്ചറിയും. പ്രളയത്തില്‍ മരിച്ചത് 10 പേരോ മറ്റോ ആണ്. പലരും ആറ്റില്‍ കുളിക്കാനിറങ്ങിയപ്പോളാണ് മരിച്ചത്. ബാക്കിയുള്ളവരെല്ലാം ഉരുള്‍ പൊട്ടലിലും മണ്ണിടിച്ചിലിലും മറ്റുമാണ് മരിച്ചത്. മരണസംഖ്യ കുറക്കാന്‍ കഴിഞ്ഞത് നേട്ടമാണ്.


സാലറി ചാലഞ്ചിനെ പിടിച്ചുപറിയാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജീവനക്കാരോട് മര്യാദയ്ക്ക് ആവശ്യപ്പെട്ടിരുന്നെങ്കില്‍ ജീവനക്കാര്‍ കൊടുക്കുമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. സാലറി ചാലഞ്ചിന്റെ പേരില്‍ കേരളത്തെ വിഭജിച്ചു. ഹൈക്കോടതിയും സുപ്രീം കോടതിയും സാലറി ചാലഞ്ചിനെ വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വാഗ്ദാനങ്ങള്‍ നടപ്പായില്ല. മൊറൊട്ടോറിയം പ്രഖ്യാപിച്ചിട്ടും ബാങ്കുകള്‍ ജപ്തി നടപടി തുടരുന്നു. അടിയന്തര സഹായമായ 10000 രൂപ കിട്ടിയില്ല. കുടുംബശ്രീ ലോണ്‍ പോലും കൃത്യമായി കിട്ടുന്നില്ല. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സഹായം നേടാന്‍ സംസ്ഥാനത്തിന് കഴിഞ്ഞില്ല. പ്രളയത്തെക്കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ട് പുറത്തുവിടണം.


മുഖ്യമന്ത്രിയുടെ കരങ്ങള്‍ക്ക് ശക്തി പകരണമെന്ന് പിസി ജോര്‍ജ്‌


ദുരിതാശ്വാസത്തില്‍ സര്‍ക്കാര്‍ വിവേചനം കാണിച്ചെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍


ദുരിതാശ്വാസത്തിനുള്ള ധനസഹായം നാല് ലക്ഷം രൂപയില്‍ നിന്ന് ആറ് ലക്ഷം രൂപയാക്കണമെന്ന് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് (കോണ്‍ഗ്രസ്).


സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ കാഴ്ചവച്ചതെന്ന് പറഞ്ഞ സിപിഎം എംഎല്‍എ സജി ചെറിയാന്‍ (ചെങ്ങന്നൂര്‍) സര്‍ക്കാര്‍ നടപ്പാക്കിയ കാര്യങ്ങള്‍ കണക്കുകള്‍ സഹിതം നിരത്തിയാണ് വിഡി സതീശന് മറുപടി നല്‍കിയത്. അതുകൊണ്ടാണ് സതീശന്റെ മണ്ഡലമായ പറവൂരിലെ ഒരു ബ്ലോക് ഡിവിഷനിലടക്കം രണ്ടിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ജയിച്ചത് എല്‍ഡിഎഫ് ആണെന്നും സജി ചെറിയാന്‍ ഓര്‍മ്മിപ്പിച്ചു. സാലറി ചാലഞ്ച് അട്ടിറിക്കുകയാണ് ബിജെപിക്കൊപ്പം നിന്ന് യുഡിഎഫ് ചെയ്തത്. രക്ഷാപ്രവര്‍ത്തനത്തില്‍ പോലും യുഡിഎഫ് രാഷ്ട്രീയം കളിച്ചു. കേരളത്തിനുള്ള ധനസഹായം കേന്ദ്രം തടഞ്ഞിരിക്കുന്നിനാല് വലിയ സാമ്പത്തികപ്രതിസന്ധിയാണ് നേരിടുന്നത് എന്നും സജി ചെറിയാന്‍ പറഞ്ഞു.


പ്രളയ ദുരിതബാധിതരില്‍ വലിയൊരു വിഭാഗത്തിന് നൂറ് ദിവസമായിട്ടും ധനസഹായം കിട്ടിയില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശന്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വലിയ പാളിച്ചയാണുണ്ടായതെന്നും പറവൂര്‍ എംഎല്‍എയായ വിഡി സതീശന്‍ നിയമസഭയില്‍ ആരോപിച്ചു. നഷ്ടപരിഹാരം നല്‍കുന്നതില്‍ വലിയ വീഴ്ചയുണ്ടായി. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച തുകയില്ല. 20 ശതമാനം പേര്‍ക്ക് ഇപ്പോളും 10000 രൂപ കിട്ടിയിട്ടില്ല. വീട് നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലിക പരിഹാരം നല്‍കിയില്ല. മാസ്റ്റര്‍പ്ലാനും ആക്ഷന്‍ പ്ലാനുമില്ലാത്ത നവകേരള നിര്‍മ്മാണമാണ് നടക്കുന്നത്. നവകേരള നിര്‍മ്മാണത്തെക്കുറിച്ച് എന്തൊക്കെയാണ് മുഖ്യമന്ത്രി പറഞ്ഞത് മലപ്പുറം കത്തിയും ബോംബും പിന്നെ? - സതീശന്‍ പരിഹസിച്ചു.

Next Story

Related Stories