Top

ശബരിമല LIVE: 'പോലീസ് നിര്‍ബന്ധപൂര്‍വം തിരിച്ചയക്കുന്നു, തിരിച്ചുവരും': മനിതി സംഘം; ദളിത് പ്രവര്‍ത്തക അമ്മിണിയും മടങ്ങിയേക്കും

ശബരിമല LIVE:12.54AM

ദളിത് പ്രവര്‍ത്തക അമ്മിണി എരുമേലിയില്‍ നിന്ന് മടങ്ങുന്നു.

സുരക്ഷാ പ്രശ്‌നമുണ്ടെന്ന പോലീസ് നിലപാടില്‍ അംഗീകരിച്ച മനിതി സംഘത്തിലെ 11 യുവതികള്‍ നിലയ്ക്കലിലേക്ക് മടങ്ങുന്നു.

അതേസമയം സുരക്ഷയ്ക്കായി കോടതിയെ സമീപിക്കുമെന്ന് മനിതി അംഗങ്ങള്‍ അറിയിച്ചു. യുവതികള്‍ തിരിച്ച് മധുരയിലേക്കു മടങ്ങുമെന്നാണ് വിവരം. യുവതികള്‍ക്ക് ആവശ്യമുള്ള സ്ഥലം വരെ പോലീസ് സുരക്ഷ ഉറപ്പാക്കും.
12.41AM:

മനിതി സംഘത്തിലെ യുവതികള്‍ പമ്പയില്‍ നിന്ന് മടങ്ങുന്നു. പോലീസ് വാഹനത്തിലാണ് മനിതി സംഘം തിരിച്ച്‌പോകുന്നത്. പോലീസ് നിര്‍ബന്ധപൂര്‍വം തിരിച്ചയിക്കുന്നുവെന്ന് മനിതി സംഘം നേതാവ് ശെല്‍വി. തങ്ങള്‍ തിരിച്ച് വരുമെന്നും സംഘം പ്രതികരിച്ചു

മനിതി സംഘത്തിലെ 11 യുവതികളുമായി സ്‌പെഷ്യല്‍ ഓഫീസര്‍ കാര്‍ത്തികേയന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

യുവതികളെ ശരണ വഴിയില്‍ തടഞ്ഞവര്‍ക്കെതിരെ കേസ്. യുവതികളില്‍ നിന്ന് പരാതി എഴുതി വാങ്ങി.
12.30AM:
പമ്പയിലും സന്നിധാനത്തും സുരക്ഷ വര്‍ധിപ്പിച്ചു. പമ്പയില്‍ പോലീസ് വാഹനത്തില്‍ മനിതി സംഘത്തിലെ 11 യുവതികളുമായി സ്‌പെഷ്യല്‍ ഓഫീസര്‍ കാര്‍ത്തികേയന്‍ നടത്തുന്ന ചര്‍ച്ച പുരോഗമിക്കുന്നു.
12.18AM:

ശബരിമലയില്‍ സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് മന്ത്രി ഇ പി ജയരാജന്‍.

ആര്‍എസ്എസിനും ബിജെപിക്കും കലാപമുണ്ടാക്കാന്‍ സര്‍ക്കാര്‍ സഹായിക്കുകയാണെന്ന് രമേശ് ചെന്നിത്തല.

സര്‍ക്കാര്‍ തയാറാക്കിയ നാടകമാണ് ശബരിമലയില്‍ നടക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍ കാര്‍ത്തികേയന്‍ പമ്പയിലുള്ള മനിതി സംഘത്തിലെ 11 യുവതികളുമായി ചര്‍ച്ച നടത്തുന്നു.
12.12AM:
പോലീസ് സംരക്ഷണത്തോടെ ആദിവാസി- ദളിത് ആക്ടിവിസ്റ്റ് അമ്മിണി അമ്മിണി എരുമേലിയില്‍ എത്തി
11.55AM:
പ്രാണരക്ഷാര്‍ത്ഥം ഗാര്‍ഡ് റൂമില്‍ ഓടികയറിയ യുവതികളെ പോലീസ് വാഹനത്തില്‍ പമ്പയില്‍ നിന്ന് മടക്കി അയ്ക്കാന്‍ ശ്രമങ്ങളാരംഭിച്ചു.
23.48AM:
മലകയറാനാകാതെ മനിതി സംഘത്തിലെ യുവതികള്‍. പോലീസ് സംരക്ഷണത്തോടെ സന്നിധാനത്ത് കയറാന്‍ തുടങ്ങി മനിതി സംഘത്തിന് പെട്ടെന്ന് പിന്തിരിഞ്ഞ് ഓടേണ്ടി വന്നു. കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തുകയും അവര്‍ ആക്രമാസക്തരാകുകയും ചെയ്തതിനെ തുടര്‍ന്ന് മനിതി സംഘവും പോലീസും ഗാര്‍ഡ് റൂമിലേക്ക് ഓടി കയറുകയായിരുന്നു.
11.37AM:
ശബരിമലിയിലേക്ക് ദര്‍ശനത്തിനെത്തിയ മനിതി സംഘത്തിലെ യുവതികളെ തിരിച്ചിറക്കി ഗാര്‍ഡ് റൂമിലേക്ക് എത്തിച്ചു.

പോലീസും പ്രതിഷേധക്കാരും ഉന്തും തള്ളും. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയതിനെ തുടര്‍ന്ന് കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തി.
11.30AM:

നാമജപ പ്രതിഷേധക്കാരെ പോലിസ് ബലം പ്രയോഗിച്ച് മാറ്റുന്നു; മനിതി സംഘത്തിലെ യുവതികള്‍ സന്നിധാനത്തേക്ക് പുറപ്പെട്ടു

പ്രതിഷേധക്കാരെ പോലിസ് ബലം പ്രയോഗിച്ച് മാറ്റുന്നു; കാനന പാതിയില്‍ സംഘര്‍ഷാവസ്ഥ. പോലീസ് സംഘത്തിന്റെ സംരക്ഷണത്തോടെ മനിതി സംഘത്തിലെ യുവതികള്‍ സന്നിധാനത്തേക്ക് പുറപ്പെട്ടു

നിരോധനാജ്ഞ ലംഘിക്കരുതാവശ്യപ്പെട്ട് മൂന്ന് തവണ പോലീസ് മുന്നറിയിപ്പ് നല്‍കി

പമ്പയിലെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുന്നു, മനിതി സംഘം സന്നിധാനത്തേക്ക്
11.18AM:

മനിതി സംഘത്തിലെത്തിയവരുടെ മുന്‍കാലവിവരങ്ങള്‍ ശേഖരിച്ച് പോലീസ്.

മാവോയിസ്റ്റ് സംഘങ്ങളുടെ 'ഫ്രണ്ട് ഓഫീസ്' ആയി പ്രവര്‍ത്തിക്കുന്ന ചിലര്‍ മനിതി സംഘത്തിലുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
10.58AM:
സന്നിധാനത്ത് അനിയന്ത്രിതമായി തിരക്ക് കാരണം മനിതി സംഘത്തിലെ യുവതികളെ മുകളിലേക്ക് വിടില്ലെന്ന് പോലീസ്. എന്നാല്‍ പോലീസ് ഔദ്യോഗികമായി തങ്ങളോട് പറഞ്ഞാല്‍ മാത്രമെ തിരിച്ച് പോകുന്നകാര്യം ചിന്തിക്കുകയുള്ളൂവെന്നാണ് മനിതി സംഘം പ്രതികരിച്ചത്.

09.56AM:
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യങ്ങളുടെ അന്വേഷണത്തിനാണ് എത്തിയത് ക്ഷേത്രത്തിലെ വനിത പ്രവേശന കാര്യത്തില്‍ തങ്ങളുടെ ഉത്തരവാദിത്വത്തില്‍പ്പെട്ടത്തല്ലെന്ന് ഹെക്കോടതി നിയോഗിച്ച സമിതി
09.34AM:

കേന്ദ്രമന്ത്രിയുടെ വാഹനം കടത്താന്‍ അനുവാദം കൊടുക്കാത്ത ഭാഗത്തേക്ക് മനിതി യുവതികള്‍ വന്ന വാഹനം കടത്തി വിട്ടത് ആരുടെ അനുവാദത്തോടെയാണെന്ന് പന്തളം രാജ കുടുംബാംഗം ശശികുമാര വര്‍മ്മ. നിലയ്ക്കലില്‍ ലക്ഷകണക്കിന് ഭക്തരെ ശബരിമലയിലേക്ക് കടത്തിവിടാതെ ദുരിതത്തിലാക്കിയിരക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു
09.12AM:

മനിതി സംഘത്തിലെ യുവതികളുടെ കാര്യത്തില്‍ ശബരിമല നിരീക്ഷക സമിതി തീരുമാനമെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഹൈക്കോടതി നിയോഗിച്ച സമിതി ശബരിമലയിലുണ്ട്. സമിതിയെടുക്കുന്ന ഉചിതമായ തീരുമാനം സര്‍ക്കാര്‍ നടപ്പാക്കുമെന്നും ദേവസ്വം മന്ത്രി.
08.44AM:
ശബരിമല ദര്‍ശനത്തിന് എത്തിയ യുവതികളെ അനുനയിപ്പിച്ച് തിരിച്ചയക്കാനുള്ള പോലീസിന്റെ ശ്രമം പരാജയപ്പെട്ടു. തങ്ങളെ സന്നിധാനത്ത് എത്തിക്കണമെന്നാണ് മനിതി സംഘത്തിലെ യുവതികളുടെ ആവശ്യം.

പ്രതിഷേധ സ്ഥലത്ത് പോലീസുകാരുടെ എണ്ണം കുറവാണെന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു.

പ്രതിഷേധക്കാരുടെ എണ്ണം വര്‍ധിക്കുകയുമാണ്.
08.24AM:

ദര്‍ശനത്തിന് സംരക്ഷണം നല്‍കിയില്ലെങ്കില്‍ പമ്പയില്‍ നിരാഹാരം ആരംഭിക്കും: ആദിവാസി- ദളിത് ആക്ടിവിസ്റ്റ് അമ്മിണി

വയനാട്ടിലെ ആദിവാസി- ദളിത് ആക്ടിവിസ്റ്റ് അമ്മിണി ശബരി മലയിലേക്ക്. ദര്‍ശനത്തിന് പോലീസ് സംരക്ഷണം നല്‍കിയില്ലെങ്കില്‍ പമ്പയില്‍ നിരാഹാരം ആരംഭിക്കുമെന്ന് അമ്മിണി.
07.59AM:

മനിതി അംഗങ്ങള്‍ മടങ്ങി പോകില്ലെന്ന ഉറച്ച നിലപാടില്‍ ശരണപാതയില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു.
07.4oAM

പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ നിലയ്ക്കല്‍- പമ്പ കെഎസ്ആര്‍ടിസി സര്‍വീസ് താത്കാലികമായി നിര്‍ത്തി വച്ചു.
07.28AM:

മുകളിലേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് പോലീസ്; പമ്പയില്‍ പ്രതിഷേധവുമായി മനിതി കൂട്ടായ്മയിലെ യുവതികള്‍
07.15Am:

പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് യുവതികളെ പമ്പയില്‍ നിന്ന് ശബരിമലയിലേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് പോലീസ്. മനിതി സംഘം പമ്പയില്‍ തന്നെ തുടരുന്നു.
07.08AM:
മനിതി കൂട്ടായ്മയിലെ യുവതികളെ പമ്പയില്‍ തടഞ്ഞു. യുവതികളെ കടത്തിവിടില്ലെന്ന നിലപാടില്‍ പമ്പയില്‍ നാമജപവുമായി ഭക്തരും നിലയുറപ്പിച്ചിരക്കുകയാണ്. മനിതി നേതാവ് സെല്‍വി പമ്പയിലെ പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയാണ്.

അതേസമയം തങ്ങള്‍ ആക്ടിവിസ്റ്റുകളല്ലെന്നും വിശ്വാസികളാണെന്നും ഇവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. മനിതി കൂട്ടായ്മയിലെ വിശ്വാസികളുടെ മറ്റൊരു സംഘം ശബരിലയിലയില്‍ ദര്‍ശനം നടത്താന്‍ ഉടന്‍ എത്തുമെന്ന് സെല്‍വി പറഞ്ഞു. അവരും കെട്ടു നിറച്ച് മല കയറുമെന്നാണ് സെല്‍വി അവകാശപ്പെട്ടത്.

സംഘം മല കയറുന്നത് സ്വയം കെട്ടുനിറച്ചാണ്. 11 പേരുള്ള മനിതി സംഘത്തില്‍ ഇരുമുടിക്കെട്ടുള്ളത് ആറു പേര്‍ക്കാണ്. സംഘത്തിലെ അഞ്ച് പേര്‍ പത്തിനും 50നും ഇടയിലുള്ളവരാണ്. ദേവസ്വം ബോര്‍ഡിന്റെ പരികര്‍മികള്‍ കെട്ടുനിറയ്ക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് ഇവര്‍ സ്വയം കെട്ടുനിറച്ചത്.
ശബരിമല സന്ദര്‍ശനത്തിന് തമിഴ്‌നാട്ടില്‍ നിന്ന് യുവതികളടക്കമുള്ള മനിതി കൂട്ടായ്മ അംഗങ്ങളുടെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. കുമളി - കമ്പംമേട്ട് ചെക്‌പോസ്റ്റ് വഴി എത്തിയ ഇവരെ ഇന്നലെ രാത്രി പതിനൊന്നരയോടെ കട്ടപ്പന പാറക്കടവില്‍ വച്ച് തടയുകയായിരുന്നു. ഇവരുടെ വാഹനത്തിന്റെ മുന്നില്‍ കിടന്നു പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പോലീസ് അകമ്പടിയോടെ മനിതി സംഘം കോട്ടയത്തേയ്ക്ക് യാത്ര തിരിച്ചു. നിലയ്ക്കല്‍ എത്തിയാലും രാവിലെ എട്ടിന് ശേഷമേ ഇവരെ കടത്തിവിടാനാകൂ എന്നാണ് പോലീസ് തീരുമാനം. 40 പേരുടെ സംഘത്തില്‍ 15 പേര്‍ 50 വയസ്സിന് താഴെയുള്ളവരാണെന്നാണു സൂചന.

പല സംഘങ്ങളായി എത്തിയ ശേഷം കോട്ടയത്ത് നിന്ന് ശബരിമലയിലേക്ക് ഒരുമിച്ച പോകാനായിരുന്നു അംഗങ്ങളുടെ തീരുമാനം. ചെന്നൈ സെന്‍ട്രല്‍, എഗ്മൂര്‍ സ്റ്റേഷനുകളില്‍ യുവതികളെ തടയാന്‍ ശ്രമമുണ്ടായേക്കുമെന്നും നേരത്തെ അഭ്യൂഹമുണ്ടായിരുന്നു.

അതേ സമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശബരിമലയിലെ നിരോധനാജ്ഞ ഈ മാസം 27 വരെ നീട്ടിയിട്ടുണ്ട്.

https://www.azhimukham.com/kerala-again-infant-death-reported-in-attappady/

Next Story

Related Stories