Top

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പത്ത് പേര്‍ മരിച്ചു

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പത്ത് പേര്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ മാവു ജില്ലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പത്ത് പേര്‍ മരിച്ചു. പരിക്കേറ്റവരുടെ എണ്ണം ലഭ്യമായിട്ടില്ല. വാലിദ്പുര്‍ ഗ്രാമത്തിലെ രണ്ടുനില കെട്ടിടത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയില്‍ വീട് മുഴുവന്‍ ചെറുകഷണങ്ങളായി മാറി.

വീടിരിക്കുന്ന പരിസരത്ത് നിന്നും വന്‍ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി പരിസരവാസികള്‍ അറിയിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് ഉചിതമായ ചികിത്സ നല്‍കണമെന്ന് മുഖ്യമന്ത്രി ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തെടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.


Next Story

Related Stories