Top

എഡിജിപിയെ സല്യൂട്ട് ചെയ്തില്ല, 20 പൊലീസുകാര്‍ക്ക് മലപ്പുറത്ത് സല്യൂട്ട് പഠിക്കല്‍ ശിക്ഷ

എഡിജിപിയെ സല്യൂട്ട് ചെയ്തില്ല, 20 പൊലീസുകാര്‍ക്ക് മലപ്പുറത്ത് സല്യൂട്ട് പഠിക്കല്‍ ശിക്ഷ

രാജ് ഭവന് മുന്നിലൂടെ കാറില്‍ പോയ എഡിജിപിയെ സല്യൂട്ട് ചെയ്തില്ല എന്ന കുറ്റത്തിന് 20 പൊലീസുകാര്‍ക്ക് സല്യൂട്ട് പഠിക്കല്‍ ശിക്ഷ. മലപ്പുറം പാണ്ടിക്കടവ് ആര്‍ആര്‍എഎഫ് ബറ്റാലിയനില്‍ ഒരാഴ്ചത്തെ ശിക്ഷ പരേഡിനാണ് ഇവരെ അയയ്ക്കുന്നത്. എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഇന്നലെ രാവിലെ പത്തോടെ രാജ് ഭവന് മുന്നിലൂടെ കാറില്‍ പോയപ്പോള്‍ പൊലീസുകാര്‍ അത് കണ്ടില്ല. ഇതിന് പിന്നാലെ പരാതി വരുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന 20 പൊലീസുകാരെ ഡിഐജി പി പ്രകാശ്, പേരൂര്‍ക്കട എസ് എ പി ക്യാമ്പിലേയ്ക്ക് വിളിപ്പിച്ചു. മേലുദ്യോഗസ്ഥരെ ബഹുമാനിച്ചില്ല എന്ന് പറഞ്ഞ് ശാസിച്ചു. ഇതിന് ശേഷമാണ് മലപ്പുറം ക്യാമ്പിലേയ്ക്ക് അയയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

ശിക്ഷിക്കപ്പെട്ട പൊലീസുകാരില്‍ മിക്കവരും 17 ദിവസത്തെ ശബരിമല ഡ്യൂട്ടി കഴിഞ്ഞെത്തിയവരാണ്. ഇവര്‍ക്ക് വിശ്രമം അനുവദിച്ചിരുന്നില്ല. രാത്രി വണ്ടിക്ക് വടക്കോട്ട് വിട്ടോളാന്‍ പറഞ്ഞ് വൈകീട്ട് കൊച്ചുവേളി റെയില്‍ വേ സ്റ്റേഷനില്‍ ഇറക്കിവിട്ടു. അതേസമയം പല ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നിയമം ലംഘിച്ച് സണ്‍ ഗ്ലാസ് വയ്ക്കുന്നത് മൂലം അകത്തിരിക്കുന്നവരെ കാണാന്‍ കഴിയുന്നില്ല എന്ന പരാതി പൊലീസുകാര്‍ക്കുണ്ട്. മേലുദ്യോഗസ്ഥന്റെ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ ഗണ്‍മാനോ ഡ്രൈവറോ പോകാരുമുണ്ട്.


Next Story

Related Stories