TopTop
Begin typing your search above and press return to search.

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഫഡ്‌നാവിസും ശിവസേനയുടെ ആദിത്യ താക്കറെയും ലീഡ് ചെയ്യുന്നു

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഫഡ്‌നാവിസും ശിവസേനയുടെ ആദിത്യ താക്കറെയും ലീഡ് ചെയ്യുന്നു

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഫഡ്‌നാവിസും ശിവസേനയുടെ ആദിത്യ താക്കറെയും ലീഡ് ചെയ്യുന്നുമഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ ആദ്യ ഫല സൂചനകള്‍ പ്രകാരം നാഗ്പൂര്‍ സൗത്ത് വെസ്റ്റില്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസും വര്‍ളിയില്‍ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയും ലീഡ് ചെയ്യുന്നു.

ആദ്യ ഫല സൂചനകള്‍ ബിജെപി - ശിവസേന സഖ്യത്തിന് അനുകൂലമാണ്. ബിജെപി മന്ത്രി പങ്കജ മുണ്ടെ സതാരയില്‍ ലീഡ് ചെയ്യുന്നു. പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വച്ച്, കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന രാധാകൃഷ്ണ വിഖെ പാട്ടീൽ, ആദ്യ റൌണ്ട് കഴിഞ്ഞപ്പോൾ ആറായിരത്തിൽ പരം വോട്ടിന് ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന്‍ ഭോകറില്‍ മുന്നിലാണ്. മറ്റൊരു മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാനും ലീഡ് ചെയ്യുകയാണ്. ബാരാമതിയിൽ എൻസിപിയുടെ അജിത്ത് പവാറിൻ്റെ ലീഡ് നില 35000 കടന്നു.




Next Story

Related Stories