TopTop
Begin typing your search above and press return to search.

കൊവിഡ് 19 - കടക്കാൻ ശ്രമിച്ച ബ്രിട്ടീഷുകാരനെ നെടുമ്പാശേരിയിൽ തടഞ്ഞു, വിമാനത്തിലെ 270 യാത്രക്കാരെ ആശുപത്രിയിലേയ്ക്ക് മാറ്റും

കൊവിഡ് 19 - കടക്കാൻ ശ്രമിച്ച ബ്രിട്ടീഷുകാരനെ നെടുമ്പാശേരിയിൽ തടഞ്ഞു, വിമാനത്തിലെ 270 യാത്രക്കാരെ ആശുപത്രിയിലേയ്ക്ക് മാറ്റും

ബ്രിട്ടനില്‍ നിന്നെത്തിയ ടൂറിസ്റ്റിന് കൊറോണ പോസിറ്റീവ് സ്ഥിരീകരിക്കുകയും നെടുമ്പാശേരിയില്‍ ഇയാള വിമാനത്തില്‍ നിന്ന് തിരിച്ചിറക്കുകയും ചെയ്തതിന് പിന്നാലെ വിമാനത്തിലെ 270 പേരെയും ഒഴിപ്പിച്ചു. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റും. മൂന്നാറില്‍ പോയി മടങ്ങിയ വിദേശിയെ ആണ് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിമാനത്തില്‍ നിന്ന് തിരിച്ചിറക്കിയത്. അവധിക്കാലം ഈ ടൂറിസ്റ്റ് ചിലവഴിച്ചത് മൂന്നാറിലെ കെടിഡിസി ഹോട്ടലിൽ താമസിച്ചുകൊണ്ടാണ്. ഹോട്ടൽ ടീ കൌണ്ടിയിൽ നിന്ന് പോയത് ഇന്നലെ രാത്രി. അധികൃതരുടെ കണ്ണ് വെട്ടിച്ച് വിദേശത്തേയ്ക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പറയുന്നത്. ബ്രിട്ടീഷ് ടൂറിസ്റ്റിനേയും ഭാര്യയേയും കളമശ്ശരേി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ദുബായ് എമിറേറ്റ്സ് വിമാനത്തിൽ നിന്നാണ് ഇയാളെ തിരിച്ചിറക്കിയത്. 19 അംഗ സംഘത്തിൻ്റെ ഭാഗമാണ് വിനോദസഞ്ചാരി. മാർച്ച് ആറിനാണ് ഇവർ ഇന്ത്യയിലെത്തിയത്. 10ാം തീയതി മൂന്നാറിലെത്തുകയും ഇന്നലെ രാത്രി ഇവിടെ നിന്ന് പോരുകയുമായിരുന്നു. ഹോട്ടലിൽ ഇയാൾ നിരീക്ഷണത്തിലുമായിരുന്നു. ഇയാൾക്ക് പനിയും ചുമയും തൊണ്ടവേദനയുമുണ്ടായിരുന്നു. മൂന്നാറിൽ രോഗി എത്തിയ പശ്ചാത്തലത്തിൽ മന്ത്രി എംഎം മണിയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. എസ് പി യും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ഹോട്ടൽ അധികൃതർ തടയാൻ ശ്രമിച്ചെങ്കിലും ട്രാവൽ ഏജൻ്റ് ബലം പ്രയോഗിച്ചുകൊണ്ടുപോയി എന്ന് സബ് കളക്ടർ പറഞ്ഞു. അതേസമയം ഹോട്ടൽ മാനേജർക്ക് വ്യക്തമായ നിർദ്ദേശം നൽകിയിരുന്നു. കർശന നടപടിയുണ്ടാകുമെന്ന് ദേവീകുളം സബ് കളക്ടർ പ്രേം കൃഷ്ണൻ പറഞ്ഞു.

ഇതിനിടെ ഇന്ത്യയിൽ പുതുതായി അഞ്ച് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ആകെ കൊറോണ പോസീറ്റീവ് കേസുകളുടെ എണ്ണം 105 ആയി. രണ്ട് മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 211 ഇന്ത്യൻ വിദ്യാർത്ഥികളെ ഇറാനിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിച്ചു.

Next Story

Related Stories