TopTop
Begin typing your search above and press return to search.

മരണകാരണം നാണയമല്ല; മൂന്നുവയസുകാരന്റെ എക്‌സ് റേ പുറത്ത്, കോവിഡ് ഫലം നെഗറ്റീവ്

മരണകാരണം നാണയമല്ല; മൂന്നുവയസുകാരന്റെ എക്‌സ് റേ പുറത്ത്, കോവിഡ് ഫലം നെഗറ്റീവ്

ആലുവയില്‍ നാണയം വിഴുങ്ങിയതിനു പിന്നാലെ മരിച്ച മൂന്ന് വയസുകാരന്റ എക്‌സ് റേ ദൃശ്യങ്ങള്‍ പുറത്തു വന്നു. നാണയം ഇരിക്കുന്നത് ആമാശയത്തിലാണെന്നും മരണകാരണമാകും വിധം ശ്വാസനാളത്തിലല്ലെന്നും എക്‌സ് റേയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ആലുവ ജില്ല ആശുപത്രിയില്‍ നിന്നും, ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്നുമുള്ള എക്‌സ് റേ കളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

കുട്ടിയുടെ കോവിഡ് പരിശോധന ഫലവും നെഗറ്റീവാണ്. മരണകാരണം വ്യക്തമാകുന്നതിന് ഇനി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരേണ്ടതുണ്ട്. കുട്ടിയുടെ മരണം വിവാദമായതിനാല്‍ തന്നെ പോലീസ് സര്‍ജനായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്.

ശനിയാഴ്ച രാവിലെയാണ് കുട്ടി നാണയം വിഴുങ്ങിയ കാര്യം അമ്മൂമ്മയോട് പറയുന്നത്. അപ്പോള്‍ത്തന്നെ ആലുവ ജില്ലാ ആശുപത്രിയിലേക്കു പോയി എക്‌സ് റേ എടുത്തു. കുഴപ്പമൊന്നുമില്ല വീട്ടിലേക്കു പൊയ്‌ക്കോളാന്‍ ആയിരുന്നു അവിടെ നിന്നുള്ള മറുപടി. പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു കാണ്ടു പോകുകയും തുടര്‍ന്ന് ആംബുലന്‍സില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

മൂന്നു ദിവസം കഴിഞ്ഞ് സര്‍ജറി ചെയ്യാമെന്നും പഴവും വെള്ളവും കൊടുത്താല്‍ മതി നാണയം വയറിളകി പുറത്തുവരുമെന്നുമായിരുന്നു മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പറഞ്ഞത്. വൈകിട്ട് വീട്ടിലെത്തി അഞ്ചുമണിയോടെ ചായ കുടിക്കാനായി കുട്ടിയെ വിളിച്ചപ്പോള്‍ അനക്കമില്ലായിരുന്നു. തുടര്‍ന്ന് അയല്‍ക്കാരുടെ സഹായത്തോടെ വീണ്ടും ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് മരണം സംഭവിക്കുകയായിരുന്നു.


Next Story

Related Stories