TopTop
Begin typing your search above and press return to search.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഇന്ന് മടങ്ങിയെത്തിയത് 515 പേർ, മലയാളികൾക്ക് നോർക്ക രജിസ്ട്രേഷന് ഇനിയും അവസരമെന്ന് മുഖ്യമന്ത്രി

ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഇന്ന് മടങ്ങിയെത്തിയത് 515 പേർ,  മലയാളികൾക്ക് നോർക്ക രജിസ്ട്രേഷന് ഇനിയും അവസരമെന്ന് മുഖ്യമന്ത്രി

ലോക്ക്ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടന്നിരുന്ന 515 മലയാളികൾ ഇന്ന് കേരളത്തിലേക്ക് തിരിച്ചെത്തി. നാട്ടിലേക്ക് മടങ്ങാനായി ഇതുവരെ 166,263 പേർ നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം പതിവ് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലേക്ക് മടങ്ങിവരാൻ ഏറ്റവും കൂടുതൽ പേർ താൽപര്യം പ്രകടിപ്പിച്ചത് കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇത്തരത്തിൽ മടങ്ങിയെത്താൻ താല്‍പര്യമുള്ളവർക്ക് ഇനിയും നോർക്ക വഴി രജിസ്റ്റർ ചെയ്യാത്തവർക്ക് ഇനിയും അവസരമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മലയാളികളുടെ മടങ്ങിവരവ് ഘട്ടംഘട്ടമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

നോർക്ക വഴി മുൻഗണനാ അടിസ്ഥാനത്തിലാണ് പാസുകൾ നൽകുന്നത്. ചെക്ക് പോസ്റ്റിൽ എത്തുന്ന തീയതി സഹിതം അപേക്ഷിക്കണം. യാത്രതിരിക്കും മുമ്പ് അനുമതി എടുക്കണം. അതിർത്തികളിൽ സ്വന്തംനിലയ്ക്ക് വാഹനം ഏർപ്പാടാക്കണം. വാഹനത്തിന്റെ ഡ്രൈവർമാർ നിരീക്ഷണത്തിൽ പോകണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമം, കേരളത്തിലെ മുഴുവൻ അതിഥി തൊഴിലാളികളെയും തിരിച്ചയക്കുക എന്നത് സർക്കാറിന്റെ നയമല്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി മൂന്ന് ദിവസത്തിനിടെ 18,618 അതിഥി തൊഴിലാളികൾ നാട്ടിലേയ്ക്ക് തിരിച്ചുപോയതായും മുഖ്യമന്ത്രി അറിയിച്ചു.


Next Story

Related Stories