TopTop
Begin typing your search above and press return to search.

മധ്യവയസ്‌കന്‍ രണ്ട് ദിവസം മുമ്പ് പരിചയപ്പെട്ട ആളുടെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; കഴുത്ത് ഞെരിച്ചതെന്ന് പോലീസിന് സംശയം

മധ്യവയസ്‌കന്‍ രണ്ട് ദിവസം മുമ്പ് പരിചയപ്പെട്ട ആളുടെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; കഴുത്ത് ഞെരിച്ചതെന്ന് പോലീസിന് സംശയം

രണ്ട് ദിവസം മുമ്പ് മാത്രം പരിചയപ്പെട്ടയാളുടെ വീട്ടില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. അമരാവതി പറങ്കിമാമൂട്ടില്‍ സജീവനെ(55) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം നടന്ന വീട്ടിലെ ദമ്പതികളെ പോലീസ് നിരീക്ഷച്ച് വരികയാണ്. അതേസമയം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് കുമളി പോലീസ് അഴിമുഖത്തെ അറിയിച്ചു.

ഒട്ടത്തലമേട്ടില്‍ തമിഴ്‌നാട് സ്വദേശിയായ ബാലകൃഷ്ണന്റെ താമസസ്ഥലത്താണ് സജീവനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സജീവന്റെ ശരീരത്തിലെ പാടുകളാണ് പോലീസിന് സംശയം ജനിപ്പിച്ചതെന്ന് എസ് ഐ പ്രശാന്ത് പി നായര്‍ അറിയിച്ചു. തിരുനെറ്റിയില്‍ മുറിവും കഴുത്തില്‍ ഒരു മുറിവുമാണ് സജീവിന്റെ ശരീരത്തിലുള്ളത്. ഇതില്‍ കഴുത്തിലെ പാട് കഴുത്ത് പിടിച്ച് ഞെരിച്ചത് പോലെയുള്ളതാണ്. അതിനാല്‍ തന്നെയണ് കൊലപാതകമാണെന്ന് തങ്ങള്‍ സംശയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ചക്കുപള്ളത്ത് ഏലത്തോട്ടത്തില്‍ പണിക്കെത്തിയതാണ് ബാലകൃഷ്ണന്‍. ഇയാള്‍ രണ്ട് ദിവസം മുമ്പാണ് സജീവനുമായി പരിചയത്തിലായത്. ദീപാവലി ആഘോഷത്തിനായി സജീവനെ ബാലകൃഷ്ണന്‍ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ഇരുവരും ബൈക്കില്‍ പുറത്തേക്ക് പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. ഇന്നലെ പുലര്‍ച്ചെ അയല്‍വാസികളെ വിളിച്ചുണര്‍ത്തിയ ബാലകൃഷ്ണന്‍ സജീവന്‍ ഉണരുന്നില്ലെന്നും ഹൃദയാഘാതമാണെന്ന് സംശയമുണ്ടെന്നും അറിയിച്ചു. എന്നാല്‍ സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കഴുത്തില്‍ മുറിപ്പാട് കണ്ടെത്തിയത്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. കോവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷം മാത്രമേ പോസ്റ്റുമോര്‍ട്ടം നടത്താനാകൂവെന്നും ഇന്ന് ഉച്ചയ്ക്ക് ശേഷം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട കിട്ടിയതിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമായി പറയാനാകൂവെന്നാണ് എസ് ഐ അഴിമുഖത്തോട് പറഞ്ഞത്.

ബാലകൃഷ്ണനും ഭാര്യ ശാന്തിയുമാണ് പോലീസ് നിരീക്ഷണത്തിലുള്ളത്. സജീവന്‍ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണെങ്കിലും ഏറെക്കാലമായി ഇവരില്‍ നിന്നും അകന്നു കഴിയുകയാണ്.


Next Story

Related Stories