Top

സംസ്ഥാനത്തെ 58 കായിക താരങ്ങള്‍ക്ക് കൂടി സര്‍ക്കാര്‍ ജോലി

സംസ്ഥാനത്തെ 58 കായിക താരങ്ങള്‍ക്ക് കൂടി സര്‍ക്കാര്‍ ജോലി

സംസ്ഥാനത്ത് കൂടുതല്‍ കായിക താരങ്ങള്‍ സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചു. 58 കായിക താരങ്ങള്‍ക്കാണ് കേരള പോലീസില്‍ ഹവില്‍ദാര്‍ തസ്തികയില്‍ ജോലി നല്‍കാന്‍ ഉത്തരവിറക്കിയത്. 2017ല്‍ 59 കായിക താരങ്ങള്‍ക്കും 2018ല്‍ മൂന്ന് പേര്‍ക്കും ഇത്തരത്തില്‍ നിയമനം നല്‍കിയിരുന്നു. ഇക്കൊല്ലം ഏഴ് പേരെ നിയമിച്ചതിന് പുറമെയാണ് 58 കായിതാരങ്ങള്‍ക്ക് കൂടി ജോലി നല്‍കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ:

സംസ്ഥാനത്തെ 58 കായിക താരങ്ങള്‍ക്ക് കൂടി സര്‍ക്കാര്‍ ജോലി. 58 കായിക താരങ്ങള്‍ക്ക് കേരള പൊലീസില്‍ ഹവില്‍ദാര്‍ തസ്തികയില്‍ നിയമനം നല്‍കിയാണ് ഉത്തരവിറക്കിയത്. അത് ലറ്റിക്‌സ്, വോളിബോള്‍, ബാസ്‌കറ്റ് ബാള്‍, നീന്തല്‍, ഫുട്‌ബോള്‍ എന്നീ ഇനങ്ങളിലാണ് കായിക താരങ്ങള്‍ക്ക് നിയമനം നല്‍കുന്നത്. 2017 ല്‍ 59 കായികതാരങ്ങളേയും 2018 ല്‍ മൂന്ന് പേരേയുെം ഇത്തരത്തില്‍ നിയമിച്ചിരുന്നു. ഇക്കൊല്ലം ഏഴു കായികതാരങ്ങള്‍ക്കും പോലീസില്‍ നിയമനം നല്‍കിയിരുന്നു.


Next Story

Related Stories