Top

എ പി അബ്ദുള്ളക്കുട്ടി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

എ പി അബ്ദുള്ളക്കുട്ടി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

കോൺഗ്രസിൽ നിന്നും അടുത്തിടെ ബിജെപിയിലെത്തിയ മുൻ എംഎൽഎ എ പി അബ്ദുള്ളക്കുട്ടി ബിജെപി ഉപാധ്യക്ഷനാവും. ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരന്‍ പിള്ളയാണ് ഇക്കാര്യം അറിയിച്ചത്.

ശബരിമല വിഷയത്തിന്റെ പേരിൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ മുൻ കെപിസിസി അംഗം കൂടിയായ ജി രാമൻ നായർക്ക് പിന്നാലെയാണ് അബ്ദുള്ളക്കുട്ടി പാർട്ടി സംസ്ഥാന നേതൃത്വത്തിലേക്ക് എത്തുന്നത്. ഇതാദ്യമായാണ് ഒരു മുസ്ലീം സമുദായത്തിൽ നിന്നും ഒരാൾ കേരളത്തിൽ ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിൽ എത്തുന്നത് എന്ന പ്രത്യേകതയും ഈ സ്ഥാനാരോഹണത്തിനുണ്ട്.
അതേസമയം, വരും ദിവസങ്ങളിൽ ഇടത് പാർട്ടികളിൽ നിന്നും 277 പേർ സംസ്ഥാനത്ത് ബിജെപിയിലെത്തുമെന്നും പി എസ് ശ്രീധരന്‍ പിള്ള അവകാശപ്പെട്ടു. കൂടാതെ സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന ഉപതിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പാർട്ടി സംവിധാനം എല്ലായിടത്തും പ്രതീക്ഷിച്ച പോലെ പ്രവർത്തിച്ചു. ബിജെപി വോട്ടുകൾ കുറ‍ഞ്ഞിട്ടില്ല, പോളിങ് കുറഞ്ഞതിൽ അശങ്കയില്ലെന്നും അദ്ദേഹം പറയുന്നു.


Next Story

Related Stories