TopTop
Begin typing your search above and press return to search.

തിരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യാന്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേരളത്തില്‍; കോണ്‍ഗ്രസിനെ വലച്ച് പോസ്റ്റര്‍ യുദ്ധം

തിരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യാന്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേരളത്തില്‍; കോണ്‍ഗ്രസിനെ വലച്ച് പോസ്റ്റര്‍ യുദ്ധം

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ കേരള സന്ദര്‍ശനത്തിനിടെ കോണ്‍ഗ്രസില്‍ വീണ്ടും പോസ്റ്റര്‍ യുദ്ധം. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും കെ സുധാകരനെ കെപിസിസി അധ്യക്ഷനും ആക്കണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍. കേരളത്തിലെ ഗ്രൂപ്പിസം അവസാനിപ്പിക്കാന്‍ രാഹുലിനെ വിളിക്കൂ എന്നും പോസ്റ്ററില്‍ പറയുന്നു. തിരുവനന്തപുരത്തെ കോണ്‍ഗ്രസ് ആസ്ഥാനത്തും എംഎല്‍എ ക്വാര്‍ട്ടേഴ്‌സിനു സമീപത്തായാണ് വലിയ പോസ്റ്ററുകള്‍ ഉയര്‍ന്നിരിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് താരിഖ് അന്‍വര്‍ കേരളത്തിലെത്തിയിരിക്കുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പിന്നീട് വിശദമായ റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് സമര്‍പിക്കും. നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള തയ്യാറെടുപ്പുകള്‍ക്കും തുടക്കമാകും.

അതേസമയം, കേരളത്തിലെ പോസ്റ്റര്‍ പ്രതിഷേധം കോണ്‍ഗ്രസിന് വലിയ തലവേദനയാകുന്നുണ്ട്. കെ മുരളീധരനെയും കെ സുധാകരനെയും കെപിസിസി അധ്യക്ഷനാക്കണമെന്ന പോസ്റ്ററുകള്‍ ഇതിനോടകം ഉയര്‍ന്നിരുന്നു. തിരുവനന്തപുരത്ത് ഡിസിഡി നേതൃത്വത്തിനെതിരെയും കൊല്ലത്ത് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണക്കെതിരെയും പോസ്റ്ററുകള്‍ വന്നിരുന്നു. കോണ്‍ഗ്രസിനെ ആര്‍എസ്എസിനു വിറ്റ കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരനെ പുറത്താക്കണമെന്നും പോസ്റ്ററുകള്‍ വന്നിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിനു പിന്നാലെയാണ് കോണ്‍ഗ്രസില്‍ പോസ്റ്റര്‍ കലാപം തുടങ്ങിയത്.


Next Story

Related Stories