TopTop

മഹാരാഷ്ട്രയിൽ എൻസിപി പിളർന്നു? ജനവിധി അട്ടിമറിക്കാൻ ശ്രമിച്ചതിനുള്ള തിരിച്ചടിയെന്ന് ഫഡ്നാവിസ്, തീരുമാനം കർഷകർക്കുവേണ്ടിയെന്ന് അജിത് പവാർ

മഹാരാഷ്ട്രയിൽ എൻസിപി പിളർന്നു? ജനവിധി അട്ടിമറിക്കാൻ ശ്രമിച്ചതിനുള്ള തിരിച്ചടിയെന്ന് ഫഡ്നാവിസ്, തീരുമാനം കർഷകർക്കുവേണ്ടിയെന്ന് അജിത് പവാർ

മഹാരാഷ്ട്രയിൽ ജനവിധി അട്ടിമറിക്കാനുള്ള ശിവസേനയുടെയും കോൺഗ്രസിൻ്റെയും നീക്കത്തിനേറ്റ തിരിച്ചടിയാണ് പുതിയ സർക്കാർ രൂപീകരണമെന്ന് പുതിയ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. അത്ഭുതകരമായ നീക്കത്തിലൂടെ പുതിയ സർക്കാർ രൂപികരിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു ഫഡ്നാവിസ്. മഹാരാഷ്ട്രയിലെ കർഷകർക്കുവേണ്ടിയാണ് താൻ സർക്കാറിൻ്റെ ഭാഗമായതെന്ന് എൻസിപി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറും പ്രതികരിച്ചു.

തട്ടിക്കൂട്ട് സർക്കാറല്ല മഹാരാഷ്ട്രയിൽ ആവശ്യമെന്നും മുഖ്യമന്ത്രി ഫഡ്നാവാവിസ് പറഞ്ഞു. ജനഹിതത്തെ അട്ടിമറിക്കാനാണ് ശിവസേനയും കോൺഗ്രസും ശ്രമിച്ചത്. ഈ നീക്കമാണ ് പൊളിഞ്ഞതെന്നും അദ്ദേഹം പറഞ്ഞത്.

താന്‍ കര്‍ഷകര്‍ക്ക് വേണ്ടിയാണ് ഉപമുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നതെന്നും അതിനാലാണ് ബിജെപിയെ പിന്തുണയ്ക്കുന്നതെന്നും അജിത് പവാര്‍ പ്രതികരിച്ചു. മഹാരാഷ്ട്രയില്‍ വേണ്ടത് സ്ഥിരതയുള്ള സര്‍ക്കാരാണെന്നും അജിത് പവാര്‍ അറിയിച്ചു. നേരത്തെ കര്‍ഷകര്‍ക്ക് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതെന്ന് ശരദ് പവാര്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.

അതേസമയം അജിത് പവാര്‍ എന്‍സിപി പിളര്‍ത്തിയാണ് ബിജെപിയുമായി സഖ്യമുണ്ടാക്കിയതെന്നാണ് ആദ്യം പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം സഹകരണബാങ്ക് അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന്റെ പേരില്‍ അജിത് പവാറിനെ ബിജെപി തങ്ങള്‍ക്കൊപ്പം ചേര്‍ക്കുകയായിരുന്നെന്നാണ് വിമര്‍ശനം ഉയരുന്നത്. ഈ കേസ് പിന്‍വലിച്ചതായും വിവരം പുറത്തുവരുന്നുണ്ട്. കേസിന്റെ പേരില്‍ അജിത് പവാറിന് മുമ്പ് എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നിരുന്നു.


Next Story

Related Stories