ജീവനോടുള്ള കാരുണ്യമാണ് ഏറ്റവും വലിയ ആദര്‍ശം എന്ന് കുട്ടിക്കാലത്തേ തോന്നിയിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ മഹാകവി അക്കിത്തം (93) വിട പറയുമ്പോള്‍ മലയാള സാഹിത്യ രംഗത്ത് ഉണ്ടാവുന്ന ശൂന്യത വളരെ വലുതാണ്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന അക്കിത്തം അച്യുതന് നമ്പൂതിരി വ്യാഴാഴ്ച പുലര്‍ച്ചെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് തൃശ്ശൂര്‍ വെസ്റ്റ് ഫോര്‍ട് ഹൈടെക് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടതിന് പിന്നാലെയാണ് മരണം.
മഹാകവിക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് മലയാളത്തിലെ കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ രംഗത്തെത്തി. 'ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവില്‍ ആയിരം സൗരമണ്ഡലം' എന്ന അക്കിത്തത്തിന്റെ തന്നെ വരികള്‍ പങ്കുവച്ചായിരുന്നു നടന് മമ്മുട്ടി മഹാ കവിയെ അനുസ്മരിച്ചത്.
വിടി ബൽറാം എംഎൽഎ
മറ്റുള്ളവർക്കായ് പൊഴിച്ച കണ്ണീർക്കണത്തിൽ ആത്മാവിലെ ആയിരം സൗരമണ്ഡലങ്ങളെ ദർശിച്ച മഹാകവി ഇനിയില്ല.
വെളിച്ചത്തിൻ്റെ ദു:ഖത്തിൽ നിന്ന് സുഖപ്രദമായ തമസ്സിൻ്റെ നിത്യതയിലേക്ക് യാത്രയായ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ആദരാഞ്ജലികൾ.
യു പ്രതിഭ എംഎൽഎ
ഇന്നലെപ്പാതിരാവില്‍ച്ചിന്നിയ പൂനിലാവില്‍
എന്നെയും മറന്നുഞാനലിഞ്ഞുനില്ക്കെ
താനെ ഞാനുറക്കനെപ്പൊട്ടിക്കരഞ്ഞുപോയി
താരകവ്യൂഹം പെട്ടന്നലിഞ്ഞുപോയി...??
അക്കിത്തം