TopTop
Begin typing your search above and press return to search.

പോലീസ് കയ്യേറ്റം ചെയ്‌തെന്ന അര്‍ണബിന്റെ വാദം ശരിയോ- വീഡിയോ

പോലീസ് കയ്യേറ്റം ചെയ്‌തെന്ന അര്‍ണബിന്റെ വാദം ശരിയോ- വീഡിയോ

റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫും മാനേജിംഗ് ഡയറക്ടറുമായ അര്‍ണബ് ഗോസ്വാമിയെ മഹാരാഷ്ട്ര പോലിസ് പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ രാഷ്ട്രീയ വിവാദം കനക്കുകയാണ്. അര്‍ണബിന്റെ മുംബൈയിലെ വീട്ടിലെത്തിയായിരുന്നു പോലീസ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നത്. പിന്നാലെ ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്‌തെന്ന വാദവും അര്‍ണബ് ഉയര്‍ത്തി. ഇക്കാര്യം സ്ഥിരീകരിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ കീഴിലുള്ള റിപ്പബ്ലിക് ടിവി നല്‍കിയ ദൃശ്യങ്ങളും.

ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അര്‍ണബിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. എന്നാൽ മുംബൈ പൊലീസ് തന്നെ ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചെന്നുമാണ് അര്‍ണബിന്റെ പരാതി. ഇതേറ്റ് പിടിച്ച കേന്ദ്ര മന്ത്രിമാരും ബിജെപി നേതാക്കളും മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ രംഗത്ത് എത്തുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വീഡിയോകള്‍ ആരോപണങ്ങളില്‍ പറയുന്ന തരത്തില്‍ ബലപ്രയോഗം നടന്നിട്ടുണ്ടോ എന്ന് സംശയം ഉയര്‍ത്തുന്നതാണ്.

സ്റ്റാന്‍ഡ് അപ് കൊമേഡിയനും അര്‍ണബ് വിമര്‍ശകനുമായ കുനാല്‍ കമ്രയുള്‍പ്പെടെ ഇത്തരം വീഡിയോകള്‍ പങ്കുവച്ചിട്ടുണ്ട്.

2018 ല്‍ അലിബാഗ് സ്വദേശിയായ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വൈ നായിക് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസ്. റിപ്പബ്ലിക് ടിവിയും മറ്റു രണ്ടു സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ജോലികള്‍ ചെയ്ത അന്‍വൈ നായിക്കിന് 83 ലക്ഷം രൂപ പ്രതിഫലമായി കിട്ടാനുണ്ടായിരുന്നു. ഇത് കിട്ടാതെ വന്നതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ഇയാളും മാതാവും ആത്മഹത്യ ചെയ്തതെന്നാണ് ഭാര്യയും മകളും പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് കേസ് എടുത്ത് അന്വേഷണം നടത്തിയെങ്കിലും ഒട്ടും വൈകാതെ കേസ് അവസാനിപ്പിക്കുകയും ചെയ്തു. ഈ വര്‍ഷം മേയിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കേസില്‍ പുനരന്വേഷണം പ്രഖ്യാപിച്ചത്. മകള്‍ നല്‍കിയ പരാതിയിലാണ് പുനരന്വേഷണം.



Next Story

Related Stories