TopTop
Begin typing your search above and press return to search.

അശോക് ഗെഹ്‌ലോട്ട് കേരളത്തിലേക്ക്; കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിക്കാന്‍ എഐസിസി സംഘം

അശോക് ഗെഹ്‌ലോട്ട് കേരളത്തിലേക്ക്; കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിക്കാന്‍ എഐസിസി സംഘം

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണവും ഏകോപനവും നിരീക്ഷിക്കാന്‍ എഐസിസിയുടെ മൂന്നംഗ സംഘം. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തില്‍ ലൂസീഞ്ഞോ ഫലേറോ, ജി. പരമേശ്വര എന്നിവരാണ് നിരീക്ഷക സംഘത്തിലുള്ളത്. എഐസിസി ജനറല്‍ സെക്രട്ടറിമാരുമായും സംസ്ഥാനത്തിന്റെ ചുമതലയുള്ള ഭാരവാഹികളുമായും യോജിച്ചാകും നിരീക്ഷണ സംഘത്തിന്റെ പ്രവര്‍ത്തനമെന്നും എഐസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കേരളത്തിനൊപ്പം 2021ല്‍ നിയസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അസം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബെംഗാള്‍ എന്നിവിടങ്ങളിലേക്കും മുതിര്‍ന്ന നിരീക്ഷകരെ നിയോഗിച്ചട്ടുണ്ട്. ഭൂപേഷ് ഭാഗേല്‍, മുകുള്‍ വാസ്നിക്ക്, ഷക്കീല്‍ അഹമ്മദ് ഖാന്‍ എന്നിവര്‍ക്കാണ് അസമിന്റെ ചുമതല.

വീരപ്പ മൊയ്ലി, എംഎം പള്ളം രാജു, നിതിന്‍ റാവുത്ത് എന്നിവരെയാണ് തമിഴ്നാടിന്റെയും പുതുച്ചേരിയുടെയും മുതിര്‍ന്ന നിരീക്ഷകരായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ബികെ ഹരിപ്രസാദ്, ആലംഗീര്‍ ഖാന്‍, വിജയ് ഇന്ദര്‍ സിംഗ്ല എന്നിവരെയാണ് പശ്ചിമ ബംഗാളിലേക്ക് നിയോഗിച്ചിരിക്കുന്നത്.


Next Story

Related Stories