TopTop

ട്രെയിൻ യാത്രക്കാർക്കു നേരെ അതിക്രമം; ട്രാൻസ്ജെൻഡേഴ്സിനെതിരായ കേസിൽ 24 മണിക്കൂറിനുള്ളിൽ വിധി

ട്രെയിൻ യാത്രക്കാർക്കു നേരെ അതിക്രമം; ട്രാൻസ്ജെൻഡേഴ്സിനെതിരായ കേസിൽ 24 മണിക്കൂറിനുള്ളിൽ വിധി

ട്രയിനിൽ അക്രമം കാണിച്ച ഇതര സംസ്ഥാന ട്രാൻസ് ട്രാൻസ്ജെൻഡേഴ്സിന് അഞ്ചു ദിവസത്തെ തടവിനും 10,100 രൂപ വീതം പിഴയും ശിക്ഷ. 24 മണിക്കൂറിനുള്ളിൽ വാദം കേട്ടാണ് എറണാകുളം റെയിൽവേ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ഇതര സംസ്ഥാനക്കാരായ ഏഴ് ട്രാൻസ്ജെൻഡേഴ്സാണ് കഴിഞ്ഞ രാത്രിയിൽ പിടിയിലായതും ഇന്ന് വൈകീട്ടോടെ ഇവരുടെ കേസിൽ വിധി വരുന്നതും. വിധിയിൽ പറയുന്ന 10100 രുപ പിഴ അടയ്ക്കാത്ത പക്ഷം എല്ലാവരും മൂന്നു മാസവും 20 ദിവസവും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും.

ഒരു കേസിൽ പ്രതികൾ അറസ്റ്റിലാവുകയും ഒരു ദിവസം കൊണ്ട് കുറ്റപത്രം സമർപ്പിച്ച് ശിക്ഷ വിധിക്കുക എന്നതുമായ അപൂർവ സംഭവമാണ് ഇന്ന് എറണാകുളത്ത് ഉണ്ടായത്. റെയിൽവേസ് ആക്ട് 1989 പ്രൊവിഷൻസ് പ്രകാരമാണ് കേസ് ചാർജ് ചെയ്തത്. അതേ സമയം ആരും പിഴയടയ്ക്കാൻ തയാറാകാതിരുന്ന സാഹചര്യത്തിൽ ഇവരെ വിയ്യൂർ സെൻട്രൽ ജയിലേയ്ക്ക് അയച്ചു. വെസ്റ്റ് ബംഗാൾ സ്വദേശികളായ ബബ്‍ലി(23), ചുങ്കി(25), ആസാം സ്വദേശികളായ പ്രിയങ്ക(28), സജ്ന(25), ബർശ്രിനിന(39), കജോൾ(20), സ്വപ്ന(20) എന്നിവർരെയാണ് ശിക്ഷിച്ചത്.

ട്രാൻസ് തിരിച്ചറിയൽ കാർഡുകളൊ കൃത്യമായ മേൽവിലാസമൊ ഇല്ലാത്തവരാണ് പിടിയിലായത്. അതുകൊണ്ടാതന്നെ ജാമ്യത്തിൽ വിട്ടാൽ തുടർനടപടികൾ പ്രയാസമാകുമെന്ന് പോലീസ് ചൂണ്ടിക്കാണിച്ചതോടെയാണ് കോടതി കേസ് പിന്നത്തേയ്ക്കു വയ്ക്കാതെ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ ശിക്ഷ വിധിച്ചത്.

എറണാകുളം തൃശൂർ റൂട്ടിൽ രാത്രി ട്രെയിനിൽ സ്ഥിരം ശല്യക്കാരാണ് ശിക്ഷിക്കപ്പെട്ട ട്രാൻസ്ജെൻഡേഴ്സെന്നാണ് വിവരം. ട്രെയിനുകളിൽ ടിക്കറ്റെടുക്കാതെയായിരുന്നു ഇവരുടെ യാത്ര. മലയാളികളെ കാര്യമായി ശല്യപ്പെടുത്താറില്ലാത്ത ഇവർ തൊഴിൽ തേടി എത്തിയിട്ടുള്ള ഇതര സംസ്ഥാനക്കാരെ ലക്ഷ്യം വച്ചാണ് പ്രവർത്തിച്ചിരുന്നത്. ക്രൂരമായി മർദിച്ചും അസഭ്യവാക്കുകൾ പറഞ്ഞും പണം ട്രെയിൻ യാത്രികരിൽ നിന്നും പണം പിരിക്കുന്നതായിരുന്നു പതിവ്. റിസർവേഷൻ എടുത്ത് യാത്ര ചെയ്യുന്നവരുടെ ബെർത്ത് കയ്യേറിയിരുന്നതായും പരാതിയുണ്ട്. ശല്യം ശക്തമായതോടെ ഇതര സംസ്ഥാന തൊഴിലാളികൾ തന്നെയാണ് റെയിൽവേ പൊലീസിനെ പരാതിയുമായി സമീപിച്ചത്. സൂചി ഉപയോഗിച്ച് ആളുകളെ കുത്തുന്നതിന്റെ വിഡിയോ തെളിവു സഹിതമായിരുന്നു പരാതി.‌ ആരോഗ്യത്തിന് ഹാനികരമായ പ്രവർത്തികളാണ് സൂചി ഉൾപ്പെടെ ഉപയോഗിക്കുന്നതിലൂടെ ഇവർ നടത്തിയിരുന്നത്.

അതേസമയം, ട്രെയിന്‍ യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്ന തരത്തിലുള്ള പ്രവൃത്തികൾ ശ്രദ്ധയിൽ പെട്ടാൽ ആർപിഎഫിനെ അറിയിക്കണമെന്നും റെയിൽവേ പോലീസ് അറിയിച്ചു. ഇതിനായി ഹെൽപ് ലൈൻ നമ്പർ 182 ൽ 24 മണിക്കൂർ സേവനം ലഭ്യമാണെന്നും എറണാകുളം ആർപിഎഫ് അസി.കമ്മിഷണർ അറിയിച്ചു.


Next Story

Related Stories