Top

മാധ്യമ പ്രവര്‍ത്തകയ്ക്കു നേരെ വീടുകേറി അക്രമം; പ്രസ് ക്ലബ് സെക്രട്ടറിക്ക് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, പരാതിയുമായി മാധ്യമ വനിത കൂട്ടായ്മ

മാധ്യമ പ്രവര്‍ത്തകയ്ക്കു നേരെ വീടുകേറി അക്രമം; പ്രസ് ക്ലബ് സെക്രട്ടറിക്ക് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, പരാതിയുമായി മാധ്യമ വനിത കൂട്ടായ്മ

വീട്ടില്‍ അതിക്രമിച്ച് കയറി മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ സദാചാരാക്രമണം നടത്തിയ പ്രസ്‌ക്ലബ് പ്രസിഡന്റിനെതിരെ പേട്ട പോലീസ് കേസെടുത്തു. ഐപിസി 451, 341 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

നെറ്റവര്‍ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ എം രാധാകൃഷ്ണന്‍ നിലവില്‍ ജോലി ചെയ്യുന്ന കേരള കൗമുദി പത്രത്തിലെ ന്യൂസ് എഡിറ്റര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ശനിയാഴ്ച രാത്രിയാണ് സഹപ്രവര്‍ത്തകനും കുടുംബ സുഹൃത്തുമായ വ്യക്തി ഇവരുടെ വീട്ടിലെത്തി എന്നതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകയുടെ വാട്ടിലേക്ക രാധാകൃഷ്ണന്‍ അതിക്രമിച്ചുകയറുകയും ഉപദ്രവിക്കുകയും ചെയ്തത്. പത്രപ്രവര്‍ത്തക യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭിപ്രായം പറഞ്ഞതിന്റെ പേരിലാണ് രാധാകൃഷ്ണന്‍ തന്റെ വീട് അതിക്രമിച്ചുകയറിതെന്നാണ് പരാതിക്കാരി പറയുന്നത്.

പരാതിക്കാരിയുടെ വീട്ടില്‍ പോയ കാര്യം പ്രസ്‌ക്ലബ് സെക്രട്ടറി രാധാകൃഷ്ണന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ സമീപത്ത് താമസിക്കുന്നവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് താന്‍ അവിടെ എത്തിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

Read More :മാധ്യമപ്രവർത്തകയുടെ വീട്ടിൽ തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി അതിക്രമിച്ച് കയറി ആക്രമണം നടത്തിയതായി പരാതി







Next Story

Related Stories