അയോധ്യ വിധി - കാസറഗോഡ് അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ

അയോധ്യ ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് ഇന്ന് രാവിലെ വിധി പ്രസ്താവിക്കാനിരിക്കെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷയും ജാഗ്രതയും ശക്തമാക്കി. അയോധ്യയില്‍ ഡിസംബര്‍ 23 വരെ നിരോധനാജ്ഞ നിലവിലുണ്ട്. അതേസമയം ഇന്ന് കാസറഗോഡ് ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷനുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മഞ്ചേശ്വരം, കുമ്പള, ചന്ദേര, ഹോസ്ദുര്‍ഗ്, കാസറഗോഡ് പൊലീസ് സ്റ്റേഷന് പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
ജമ്മു കാശ്മീരിലും അലിഗഡിലും ഇന്ന് നിരോധനാജ്ഞയുണ്ട്. സ്കൂളുകള്‍ തുറക്കില്ല. ഡല്‍ഹിയില്‍ എല്ലാ വിദ്യാലയങ്ങളും മൂന്ന് ദിവസത്തേയ്ക്ക് അടച്ചിടുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. പലയിടങ്ങളിലും ഇന്റര്‍നെറ്റ് റദ്ദാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് നിരോധനാജ്ഞയുണ്ട്. യുപിയിലേയും മധ്യപ്രദേശിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. ബംഗളൂരുവിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.