TopTop
Begin typing your search above and press return to search.

ബാലഭാസ്‌കറിന്റെ മരണം; സ്റ്റീഫന്‍ ദേവസിയുടെ മൊഴിയെടുക്കാന്‍ സിബിഐ, നുണപരിശോധനയുടെ കാര്യത്തില്‍ ഇന്ന് തീരുമാനം

ബാലഭാസ്‌കറിന്റെ മരണം; സ്റ്റീഫന്‍ ദേവസിയുടെ മൊഴിയെടുക്കാന്‍ സിബിഐ, നുണപരിശോധനയുടെ കാര്യത്തില്‍ ഇന്ന് തീരുമാനം


വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയുടെ മൊഴി രേഖപ്പെടുത്താന്‍ സിബിഐ തീരുമാനം. വ്യാഴാഴ്ച്ചയായിരിക്കും ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തുകൂടിയായ സ്റ്റീഫന്റെ മൊഴിയെടുക്കുക.

അതേസമയം, ബാലഭാസ്‌കറിന്റെ മരണത്തില്‍ ആരോപണവിധേയരായ പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം, അപകടസമയത്ത് ബാലഭാസ്‌കറിന്റെ വാഹനമോടിച്ചിരുന്നുവെന്നു പറയുന്ന ഡ്രൈവര്‍ അര്‍ജുന്‍, അപകടത്തിന്റെ ദൃക്‌സാക്ഷിയെന്നു പറയുന്ന കലാഭവന്‍ സോബി എന്നിവരെ നുണപരിശോധനയ്ക്ക് വിധേയരാക്കുന്നതില്‍ ഇന്നു തീരുമാനം ഉണ്ടായേക്കും. നാലുപേരോടും കോടതിയില്‍ നേരിട്ട് ഹാജരായി നിലപാടറിയിക്കാന്‍ തിരുവനന്തപുരം സിജെഎം കോടതി ആവശ്യപ്പട്ടിട്ടുണ്ട്.

പ്രകാശന്‍ തമ്പിയെയും വിഷ്ണുവിനെയും സോബിയെയും അര്‍ജുനെയും നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്നതാണ് സിബി ഐയുട ആവശ്യം. ഈ ആവശ്യം മുന്‍നിര്‍ത്തി കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് നാലുപേരോടും നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. ഇവരുടെ സമ്മതം പരിഗണിച്ചായിരിക്കും നുണ പരിശോധന വേണോ എന്ന കാര്യത്തില്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കുക.

പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം, അര്‍ജുന്‍ എന്നിവര്‍ക്കെതിരേ ബാലഭാസ്‌കറിന്റെ അച്ഛന്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ത്തുന്ന്. മനഃപൂര്‍വം സൃഷ്ടിച്ച അപകടമായിരുന്നു നടന്നതെന്നും ബാലഭാസ്‌കറിന്റെത് കൊലപാതകമായിരുന്നുവെന്നുമാണ് പരാതി. ബാലഭാസ്‌കറിന്റെ മരണത്തിനു പിന്നാലെ പ്രകാശന്‍ തമ്പിയും വിഷ്ണുവും തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായതോടെയാണ് ബാലഭാസ്‌കറിന്റെ പിതാവ് സി ജെ ഉണ്ണി മകന്റെ മരണത്തില്‍ സിബി ഐ അന്വേഷണം ആവശ്യപ്പട്ട് അപേക്ഷ നല്‍കുന്നത്. ഡ്രൈവര്‍ അര്‍ജുന്‍ വിഷ്ണുവിന്റെ ആളാണെന്നും ബാലഭാസ്‌കറിന്റെ മരണത്തില്‍ അര്‍ജുനും പങ്കുണ്ടെന്നാണ് ഉണ്ണിയുടെ ആരോപണം. അപകടസമയത്ത് ബാലഭാസ്‌കറായിരുന്നു വാഹനമോടിച്ചിരുന്നുവെന്ന അര്‍ജുന്റെ മൊഴി വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ കക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ ശാസ്ത്രീപരിശോധനയുടെ അടിസ്ഥാനത്തില്‍ അര്‍ജുന്‍ തന്നെയായിരുന്നു വാഹനമോടിച്ചിരുന്നുവെന്നു കണ്ടെത്തിയിരുന്നു.

Next Story

Related Stories