TopTop
Begin typing your search above and press return to search.

പിണറായി വിജയനെതിരായ വിമര്‍ശനങ്ങള്‍ തെറ്റായിരുന്നു; ക്ഷമ പറയണം: ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

പിണറായി വിജയനെതിരായ വിമര്‍ശനങ്ങള്‍ തെറ്റായിരുന്നു; ക്ഷമ പറയണം: ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

പിണറായി വിജയനെതിരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ മിക്കതും തെറ്റായിരുന്നുവെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കമ്യൂണിസ്റ്റ് സൈദ്ധാന്തികനുമായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. മുതലാളിത്വത്തിന്റെ ദത്തുപുത്രനല്ലെന്ന് പിണറായി തെളിയിച്ചു. വിഭാഗിയതയുടെ കാലത്ത് വിഎസ് അച്യുതാനനന്ദനൊപ്പം നിന്നു. താനും വിഎസും ഇപ്പോള്‍ തിരുത്തുകയാണ്. പിണറായിയാണ് ഏറ്റവും പ്രഗത്ഭനായ മുഖ്യമന്ത്രി. പിണറായിയെ നേരിട്ടുകണ്ട് ക്ഷമ പറയണമെന്നാണ് ആഗ്രഹമെന്നും ബര്‍ലിന്‍ കുഞ്ഞനന്തന്‍ മാധ്യമങ്ങളോട് പറഞ്ഞു.

30 വര്‍ഷമായി വളരെ അടുത്ത് അറിയാവുന്ന ആളുകളാണ് ഞങ്ങള്‍. ഇടക്കാലത്ത് ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതിനാല്‍ തമ്മില്‍ കണ്ടിട്ടില്ല. ഏറ്റവും പ്രിയപ്പെട്ട നേതാവായാണ് പിണറായിയെ കാണുന്നത്. തന്റെ പുസ്തകത്തിലെ പിണറായിക്കെതിരായ വിമര്‍ശനങ്ങള്‍ പിന്‍വലിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്നുകൊണ്ട് യാത്രയാവണം എന്നാണ് ആഗ്രഹം. കുറ്റബോധം ഉണ്ട്. പാര്‍ട്ടി അംഗത്വം പുതുക്കി തന്നിരുന്നു. അതിന് നന്ദി അറിയിക്കണം. തനിക്ക് തെറ്റു പറ്റിയെന്ന കാര്യവും പിണറായിയോട് പറയണം. കാഴ്ചയില്ലെങ്കിലും ശബ്ദം കേള്‍ക്കാമല്ലോയെന്നും ബര്‍ലിന്‍ പറഞ്ഞു.

മികച്ച ബജറ്റാണ് ഇക്കുറി അവതരിപ്പിച്ചത്. പിണറായി വിജയന്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ല. പാര്‍ട്ടിയില്‍ ഐക്യവും ശക്തിയും വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 96 വയസുള്ള ബര്‍ലിന്‍ അസുഖബാധിതനായി കുറെക്കാലമായി കണ്ണൂര്‍ നാറാത്തെ വീട്ടില്‍ വിശ്രമത്തിലാണ്. പിണറായി വിജയനെ വ്യക്തിപരമായും രാഷ്ട്രീയ നിലപാടുകളുടെ പേരിലും ബര്‍ലിന്‍ ഏറെ വിമര്‍ശിച്ചിരുന്നു.


Next Story

Related Stories