TopTop

തൊഴില്‍ മേളയിലെത്തി ജോലി സ്വന്തമാക്കി മടങ്ങിയത് മരണത്തിലേക്ക്; യുവാക്കള്‍ക്ക് ദാരുണാന്ത്യം

തൊഴില്‍ മേളയിലെത്തി ജോലി സ്വന്തമാക്കി മടങ്ങിയത് മരണത്തിലേക്ക്; യുവാക്കള്‍ക്ക് ദാരുണാന്ത്യം

ചെങ്ങന്നൂരില്‍ യുവാക്കള്‍ക്ക് ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. തൊഴില്‍ മേളയ്‌ക്കെത്തി ജോലി സ്വന്തമാക്കി മടങ്ങവെ ചെങ്ങന്നൂപരിന് സമീപം എം സി റോഡിലായിരുന്നു അപകടം. അപകടത്തില്‍ കാരയ്ക്കാട് ഇടത്തിലേത്ത് ജനിഭവനില്‍ എം.കെ ജയന്റെ മകന്‍ അമ്പാടി ജയന്‍(20), ഹരിപ്പാട് ഏവൂര്‍ ശ്രീരാഗത്തില്‍ ഭാസിയുടെ മകന്‍ അഭിരാജ് ഭാസി(19) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം നടന്നത്.

അമ്പാടിയും അഭിരാജും സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെകൊല്ലം ഭാഗത്തേക്ക് വന്ന ബൈക്കുമായാണ് കൂട്ടിയിടിച്ചത്. എതിരെ വന്ന ബൈക്കിന്റെ ഹാന്‍ഡിലില്‍ തട്ടി മറിഞ്ഞ് അമ്പാടി എതിരെ വന്ന കാറിനടിയിലേക്കും പിന്നിലിരുന്ന അഭിരാജ് മുമ്പേ പോയ കെ.എസ്.ആര്‍.ടി.സി ബസിന് അടിയിലേക്കും മറിഞ്ഞുവീഴുകയായിരുന്നു. അപകടത്തില്‍ എതിരെ വന്ന ബൈക്കില്‍ സഞ്ചരിച്ചിരുന്ന കൊല്ലം സ്വദേശികളായ സുജിത്ത്, രാഹുല്‍ എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരുടെയും ശരീരത്തിലൂടെ വാഹനം കയറിയിറങ്ങിയിരുന്നില്ലെങ്കിലും വീഴ്ചയുടെ ആഘാതത്തില്‍ മരണം സംഭവിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ബൈക്ക് ഓടിച്ചിരുന്ന അമ്പാടി ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും വീഴ്ചയുടെ ആഘാതത്തില്‍ അത് നാമാവശേഷമായിരുന്നു.

ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐടിഐയില്‍ നിന്നും മെക്കാനിക്കല്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് അപ്ലയന്‍സസ് കോഴ്‌സ് ഇരുവരും ഒരുവര്‍ഷം മുമ്പാണ് പഠിച്ചിറങ്ങിയത്. ചെറിയ ജോലികള്‍ ചെയ്തിരുന്ന ഇരുവര്‍ക്കും ചെങ്ങന്നൂരില്‍ നടന്ന തൊഴില്‍മേളയിലാണ് ജോലി ലഭിക്കുന്നത്. ഇതു കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം.



Next Story

Related Stories