TopTop
Begin typing your search above and press return to search.

മോഷ്ടിച്ച ബൈക്ക് ഉടമയോടിച്ച ബസ്സിലിടിച്ചു, യുവാവ് പിടിയിൽ

മോഷ്ടിച്ച ബൈക്ക് ഉടമയോടിച്ച ബസ്സിലിടിച്ചു, യുവാവ് പിടിയിൽ

മോഷ്ടിച്ച ബൈക്കുമായുള്ള യാത്രക്കിടെ യുവാവ് വാഹനാപകടത്തിൽ പെട്ടു. കെസ്ആർടിസി ബസ്സിന് പിന്നിൽ വന്നിടിച്ചുണ്ടായ അപകടത്തിന് പിന്നാലെ ഉണ്ടായത് വൻ ട്വിസ്റ്റ്. അപകടത്തിൽ പെട്ട ബൈക്കിന്റെ ഉടമസ്ഥൻ ഓടിച്ച കെഎസ്ആർടിസി ബസ്സിലായിരുന്നു മോഷ്ടാവ് വന്നിടിച്ചത്. ഉദയംപേരൂർ നടക്കാവിനു സമീപം വ്യാഴാഴ്ച വൈകീട്ടായിരുന്നു മോഷ്ടിച്ച ബൈക്കുമായി യുവാവ് ഉടമയുടെ മുന്നിൽ കുടുങ്ങിയത്.

താൻ ഓടിച്ച ബസിന്റെ പിന്നിൽ ബൈക്കിടിച്ച് വീണയാളെ രക്ഷിക്കുന്നതിനിടെയാണ് ബസ് ഡ്രൈവറായ ബിജു അനി സേവ്യർ ബൈക്ക് ശ്രദ്ധിച്ചത്. കോട്ടയത്ത് ഡിപ്പോയിൽ പാർക്ക് ചെയ്ത തന്റെ ബൈക്കാണെന്ന് തിരിച്ചറിയുകയയായിരുന്നു. ബൈക്ക് കാണാതായതിന് ബിജു കോട്ടയം പോലീസിൽ പരാതി കൊടുത്ത് കാത്തിരിക്കുന്നതിനിടെയാണ് മോഷ്ടാവ് അപ്രതീക്ഷിതമായി മുന്നിലെത്തിയത്. ചങ്ങനാശ്ശേരി സ്വദേശി ജിജോ എന്ന യുവാവാണ് ബൈക്കുമായി പിടിയിലായത്.

ബെക്ക് തിരിച്ചറിഞ്ഞതോടെ ആളെ കൈയോടെ പിടികൂടി ചോദ്യം ചെയ്യുകയും പോലീസിന് കൈമാറുകയുമായിരുന്നു. ഇയാളെ ഉദയംപേരൂർ പോലീസെത്തി കസ്റ്റഡിയിലെടുത്തു. പിടിയിലായ യുവാവിന്റെ പക്കൽ നാല് മൊബൈൽ ഫോണുകളും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇയാളെ കോട്ടയം വെസ്റ്റ് പോലീസിന് കൈമാറി.


Next Story

Related Stories