കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിനെ ഞെട്ടിച്ച് ബിജെപി ആദ്യ ജയം സ്വന്തമാക്കി. യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി എന്‍ വേണുഗോപാലാണ് പരാജയപ്പെട്ടത്. ഐലന്‍ഡ് നോര്‍ത്ത് വാര്‍ഡില്‍ ഒറ്റ വോട്ടിനാണ് എന്‍ഡിഎയുടെ പത്മകുമാരി ടി വിജയിച്ചത്. ജിസിഡിഎ മുന്‍ ചെയര്മാന് കൂടിയായ വേണുഗോപാലിന്റെ പരാജയം യുഡിഎഫിന് കനത്ത തിരിച്ചടിയാണ്. കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ന്നതാണ് ബിജെപിക്ക് നേട്ടമായത്. നാല് യുഡിഎഫ് വിമത സ്ഥാനാര്‍ഥികളും ഇവിടെ ജയിച്ചിട്ടുണ്ട്.
അമരാവതി, എറണാകുളം സെന്‍ട്രല്‍ ഡിവിഷനിലുകളിലും ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചതായാണ് അവസാന റിപ്പോര്‍ട്ടുകള്‍.