TopTop
Begin typing your search above and press return to search.

ലൈഫ് മിഷന്‍ തട്ടിപ്പിന്റെ പങ്ക് പോയത് മുഖ്യമന്ത്രിക്ക്, മകളെ ചോദ്യം ചെയ്താല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് ബിജെപി

ലൈഫ് മിഷന്‍ തട്ടിപ്പിന്റെ പങ്ക് പോയത് മുഖ്യമന്ത്രിക്ക്, മകളെ ചോദ്യം ചെയ്താല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് ബിജെപി

ലൈഫ് മിഷന്‍ അഴിമതി ആരോപണത്തില്‍ വിവാദങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ തിരിച്ച് ബിജെപി. മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്താല്‍ ലൈഫ്മിഷന്‍ തട്ടിപ്പ് കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആരോപിച്ചു. കോഴിക്കോട് വാര്‍്ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം സുരേന്ദ്രന്‍ പറഞ്ഞു.

ഭരണത്തിന്റെ തണലില്‍ കുടുംബം അഴിമതി നടത്തുമ്പോള്‍ രാജിവെച്ച് അന്വേഷണം നേരിടാന്‍ പിണറായി തയ്യാറാവണം. മുഖ്യമന്ത്രി അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. സെക്രട്ടറിയേറ്റിലെ ഫയലുകള്‍ കത്തിച്ചത് ഈ നീക്കത്തിന്റെ ഭാഗമാണ്. ഇതില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം എവിടെയുമെത്തിയില്ല. സ്വര്‍ണക്കടത്ത് കേസില്‍ ദേശീയ ഏജന്‍സികള്‍ക്ക് സി.സി.ടി.വി ദ്യശ്യങ്ങള്‍ പോലും വിട്ടുകൊടുക്കാതെ തടസം നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ മകനും തട്ടിപ്പുമായി ബന്ധമുണ്ടെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. മക്കളെ ബന്ധുക്കളെയും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അഴിമതി നടത്താന്‍ സഹായിക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചെയ്യുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ക്വാറന്റയിന്‍ ലംഘിച്ച് മന്ത്രി ഇ.പി ജയരാജന്റെ ഭാര്യ കണ്ണൂരിലെ സഹകരണ ബാങ്കില്‍ എത്തിയത് ലൈഫ്മിഷനിലെ കമ്മീഷന്റെ തൊണ്ടിമുതല്‍ മാറ്റാനാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ജയരാജന്റെ മകന്‍ ലൈഫ് പദ്ധതിയുടെ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ ഭാര്യ ക്വോറന്റയിന്‍ പാലിക്കാതെ ബാങ്കിലെത്തിയത് ദേശീയ ഏജന്‍സികളും കേരള പൊലീസും അന്വേഷിക്കണം. ലോക്കറില്‍ നിന്നും മാറ്റിയത് സ്വര്‍ണ്ണമാണോ പണമാണോ അതോ ഡോക്യുമെന്റ്‌സാണോ എന്ന് മന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

നെഞ്ചുവേദനയുമായി ആശുപത്രിയിലായപ്പോള്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന നഴ്‌സിന്റെ ഫോണില്‍ ചില ഉന്നതരോട് കേസിനെ പറ്റി സംസാരിച്ചത് ഗൗരവതരമാണ്. ഇടയ്ക്കിടക്കുള്ള സ്വപ്‌നയുടെ നെഞ്ചുവേദന അസ്വഭാവികമാണ്. സ്വപ്നയെ പ്രവേശിപ്പിച്ച ആശുപത്രിയിലെ എല്ലാവരുടേയും ഫോണ്‍ പരിശോധിക്കണം. കെടി ജലീല്‍ കുടുങ്ങുമ്പോള്‍ ചില മതസംഘടനകള്‍ക്ക് ഹാലിളകുകയാണെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.


Next Story

Related Stories