TopTop

മൂലമറ്റം വൈദ്യുതി നിലയത്തില്‍ പൊട്ടിത്തെറി; ആളപായമില്ല, വൈദ്യുതി നിയന്ത്രണം പിൻവലിച്ചു

മൂലമറ്റം വൈദ്യുതി നിലയത്തില്‍ പൊട്ടിത്തെറി; ആളപായമില്ല, വൈദ്യുതി നിയന്ത്രണം പിൻവലിച്ചു

കെഎസ്ഇബിയുടെ മൂലമറ്റം വൈദ്യുതി നിലയത്തിൽ പൊട്ടിത്തെറി. രണ്ടാം നമ്പർ ജനറേറ്റർ പ്രവർത്തിക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ജനറേറ്ററിന്റെ എക്‌സിറ്റർ ട്രാൻസ്‌ഫോർമറാണ് പൊട്ടിത്തെറിച്ചതെന്നണ് വിവരം. ആളപായമില്ല. അപകടസമയത്ത് നിലയത്തിനുള്ളിൽ ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും ഇവരെ സുരക്ഷിതമായി പുറത്തെത്തിച്ചു.

പൊട്ടിത്തെറിയെ തുടർന്ന് ഭൂർഗർഭ നിലയത്തിൽ പുക നിറഞ്ഞിരുന്നു. ഇതോടെ അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല.

അപകടത്തെ തുടർന്ന് പവർ ഹൗസിലെ No.2 യൂണിറ്റിന്റെ എക്സൈറ്റേഷൻ ട്രാൻസ്ഫോർമർ ഫ്ലാഷ് ആയെന്നും ഇത് മൂലം വൈദ്യുതി ലഭ്യതയിൽ ഏകദേശം 500 മെഗാവാട്ടിന്റെ കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു. കേരളത്തിലെ ഏറ്റവും വലിയ വൈദ്യുതി ഉത്പാദന കേന്ദ്രമായ മൂലമറ്റം പവർ ഹൗസിലെ (780 മെഗാവാട്ട്) വൈദ്യുതി കുറച്ച് സമയം ഉത്പാദനം പൂർണ്ണമായും നിർത്തിവച്ചതോടെയാണ് മുന്നറിയിപ്പ് നൽകിയത്. ഇതോടെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും അർദ്ധരാത്രിയോടെ തന്നെ പിൻവലിച്ചു.


Next Story

Related Stories