TopTop
Begin typing your search above and press return to search.

കൊറോണ നിരീക്ഷണത്തിലിരിക്കെ കാൺപൂരിലേക്ക് മുങ്ങി, കൊല്ലം സബ് കളക്ടര്‍ക്കെതിരെ കേസെടുത്തു

കൊറോണ നിരീക്ഷണത്തിലിരിക്കെ കാൺപൂരിലേക്ക് മുങ്ങി, കൊല്ലം സബ് കളക്ടര്‍ക്കെതിരെ കേസെടുത്തു

കൊറോണ നിരീക്ഷണം ലംഘിച്ച് കേരളം വിട്ട ‌സബ് കളക്ടർക്കെതിരെ കേസ്. കൊല്ലം സബ് കളക്ടർ അനുപം മിശ്രയ്ക്കെതിരെയാണ് പോലീസ് നടപടിയെടുത്തത്. ഇക്കാര്യം വ്യക്തമാക്കി തിരുവനന്തപുരം റെയ്ഞ്ച് ഐജി സഞ്ജയ് കുമാർ ഗരു‍ഡിൻ ഉത്തരവിറക്കി. സബ് കളക്ടർ ഔദ്യോഗിക വസതിയിൽ നിന്നും മടങ്ങിയ വിവരം മറച്ച് വച്ചതിന് അദ്ദേഹത്തിന്റെ ഗൺമാനെതിരെയും കേസെടുക്കും.

വിദേശത്തു നിന്നും മടങ്ങിയെത്തി 19 ാം തിയതി മുതല്‍ നിരീക്ഷണത്തിലായിരുന്നു സബ്കളക്ടര്‍. ഇതിനിടെയാണ് അനുപം മിശ്ര അധികൃതരെ അറിയിക്കാതെ കേരളം വിട്ടത്. നിരീക്ഷണത്തിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യ നില പരിശോധിക്കാൻ ആരോഗ്യ പ്രവർത്തകർ എത്തിയപ്പോഴായിരുന്നു അദ്ദേഹം വസതിയിലില്ലെന്ന് തിരിച്ചറിയുന്നത്.

ഇതോടെ ഫോണിൽ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ ലഭിച്ചില്ല. പിന്നീട് ഉച്ചയോടെയാണ് താന്‍ സ്വദേശമായ കാണ്‍പുരിലാണെന്ന് അറിയിച്ചുകൊണ്ട് സബ്കളക്ടറുടെ മറുപടി ലഭിക്കുന്നത്.

2016 ബാച്ചിലെ ഐ.എ.എസ് ഇദ്യോഗസ്ഥനാണ് അനുപം മിശ്ര. സാധാരണ നടപടി പ്രകാരം ജില്ലാ കളക്ടറേയോ ചീഫ് സെക്രട്ടറിയേയോ അറിയിക്കണമെന്നാണ് നിബന്ധന. ഇതൊന്നും പാലിക്കാതെയാണ് സബ്കളക്ടര്‍ സ്ഥലം വിട്ടത്. ഇതോടെയാണ് അധികൃതർ നടപടിയെടുക്കാൻ ഒരുങ്ങിയത്.

Next Story

Related Stories