വിവാഹത്തിന് സംഘടിപ്പിച്ച കാതടപ്പിക്കുന്ന ഡി ജെ സംഗീത പരിപാടി വരന്റെ മരണകാരണമായി. തെലങ്കാനയിലെ നിസാമബാദ് ജില്ലയിലാണ് സംഭവം. ഉയര്‍ന്ന ശബ്ദത്തിലുള്ള സംഗീതം കേട്ടയുടനെ അസ്വസ്ഥനായ എം ഗണേഷ് എന്ന യുവാവ് വിവാഹ ഘോഷയാത്രയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. യുവാവ് ഹൃദയസ്തംഭനം മൂലമാണ് മരണപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വെള്ളിയാഴ്ചയായിരുന്നു വിവാഹം. ബറാത്ത് ഘോഷയാത്ര രാത്രിയിലാണ് നടന്നത്. ഡി ജെ മ്യൂസിക്കിന്റെ ശബ്ദം താങ്ങാനാവാതെയാണ് യുവാവ് കുഴഞ്ഞുവീണതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വിവാഹ ഡി ജെ മ്യൂസികിന്റെ കാതടപ്പിക്കുന്ന ശബ്ദം താങ്ങാനാവാതെ വരന് കുഴഞ്ഞുവീണു മരിച്ചു

Next Story