TopTop

പോലീസിനെ നിയന്ത്രിക്കുന്നത് കൊള്ള സംഘം, സിഎജി റിപ്പോർട്ടിൽ സമഗ്ര അന്വേഷണം വേണമെന്ന് ചെന്നിത്തല

പോലീസിനെ നിയന്ത്രിക്കുന്നത് കൊള്ള സംഘം, സിഎജി റിപ്പോർട്ടിൽ സമഗ്ര അന്വേഷണം വേണമെന്ന് ചെന്നിത്തല

സിഎജി റിപ്പോർട്ടിൽ പോലീസിനെതിരെ ഉയർന്ന് ആരോപണങ്ങളിൽ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ച അദ്ദേഹം സേനയെ നിയന്ത്രിക്കുന്നത് കൊള്ള സംഘമാണെന്നും ചെന്നിത്തല ആരോപിച്ചു. പോലീസിന് ലഭിക്കുന്ന കേന്ദ്ര ഫണ്ട് വിനിയോഗത്തിൽ ഉൾപ്പെടെ വൻ ക്രമക്കേട് ഉണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

തൃശ്ശൂരിലെ പോലീസ് ക്യാംപിൽ നിന്നും 200 വെടിയുണ്ടകൾ കാണാതായത് കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്താണ്. അന്ന് തന്നെ വിഷയത്തിൽ അന്വഷണം പ്രഖ്യാപിച്ചിരുന്നു. സമിതിയെ ആണ് ഇതിനായി നിയോഗിച്ചത്. തുടർന്ന് വന്ന എൽഡിഎഫ് സർക്കാറാണ് ഇതിൽ തുടർ നടപടികൾ സ്വീകരിച്ചത്. 2000-2014 കാലത്ത് നഷ്ടടപ്പെട്ടതാവാം എന്നായിരുന്നു റിപ്പോർട്ട്. അതുകൊണ്ട് തന്നെ വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സമഗ്ര അന്വേഷണം വേണം.

പിന്നാലെയാണ് പോലീസ് അഴിമതിക്ക് സർക്കാർ കൂട്ടു നിൽക്കുകയാണെന്ന ഗുരുതര ആരോപണം ചെന്നിത്തല ഉന്നയിച്ചത്. ഇവിടെ നടക്കുന്നത് കൂട്ടുകച്ചവടമാണെന്നും അദ്ദേഹം ആരോപിച്ചു. ഡിജിപിക്ക് മാത്രമായി പോലീസ് വകുപ്പിൽ ഡിജിപിക്ക് മാത്രമായി അഴിമതി നടത്താനാവില്ല. വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അറിയാതെ അഴിമതി നടക്കില്ലെന്നും അദ്ദേഹം ആരോപിച്ചു. ഡിജിപിയുടെ പേരിൽ വാങ്ങിയ വാഹനം എങ്ങനെയാണ് ചീഫ് സെക്രട്ടറി ഉപയോഗിക്കുക. ഇത് ചട്ടലംഘനമാണ്. ഇപ്പോഴുയർന്ന ആരോപണങ്ങളിൽ ചീഫ് സെക്രട്ടറിയുടെ പങ്ക് കൂടുതൽ വ്യക്തമായി വരികയാണ്.

ശബരിമലയിലേക്ക് ഉപകരണങ്ങൾ വാങ്ങിയതിൽ നടന്നത് പകൽക്കൊള്ളയാണ് നടന്നിട്ടുള്ളത്. യുഡിഎഫ് സർക്കാറിന്റെ കാലത്ത് യോഗ്യതയില്ലെന്ന് കണ്ടെത്തിയ കമ്പനികൾക്ക് പോലും പിന്നീട് വന്ന പോലീസുമായി ബന്ധപ്പെട്ട കരാറുകൾ ലഭിച്ചു. കെൽട്രോൺ ഇടപെട്ടാണ് യോഗ്യതയില്ലാത്ത കമ്പനികൾക്ക് ഇത്തരം കരാറുകൾ നൽകിയത്. പോലീസ് ആസ്ഥാനം സ്വകാര്യ കമ്പനികളുടെ വിഹാര കേന്ദ്രമായിമാറിയിരിക്കുകയാണ്. സിംസ് പദ്ധതിയുടെ കരാർ എന്ത് അടിസ്ഥാനത്തിലാണ് ഗാസക്സോൺ എന്ന കമ്പനിക്ക് നൽകിയത്. ഗാലക്സോൺ ആരുടെ ബിനാമിയാണെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ചോദിച്ചു.

മുഖ്യമന്ത്രി നേതൃത്വം നൽകുന്ന ആഭ്യന്ത വകുപ്പിൽ നടക്കുന്നത് വൻ അഴിമതിയാണ്. മുഖ്യമന്ത്രി എന്തുകൊണ്ടാണ് ഇക്കാര്യം പരിശോധിക്കാത്തത്. പോലീസ് ക്രമക്കേടുകൾ സിബിഐക്ക് വിടണം. വെടിയുണ്ടകളും തോക്കുകളും നഷ്ടപ്പെട്ടതിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് അവശ്യപ്പെട്ടു.

എന്നാൽ, സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ പുറത്ത് വരുന്നതിന് മുൻപ് പിടി തോമസ് എംഎൽഎ നിയമസഭയിൽ ഉന്നയിച്ച സംഭവം ഗൂഢാലോചനയാണെന്ന കടകം പള്ളിയുടെ വാദവും ചെന്നിത്തല തള്ളി. പി ടി തോമസ് സഭയിൽ ആരോപണം ഉന്നയിച്ചതിൽ തെറ്റില്ല. അതേ കാര്യങ്ങൾ സിഎജി റിപ്പോർട്ടിൽ വന്നത് യാദൃശ്ചികം മാത്രമാണ്. തങ്ങൾ അന്വേഷിച്ച് ബോധ്യപ്പെട്ട വസ്തുതകളാണ് പി ടി തോമസ് സഭയിൽ ഉന്നയിച്ചതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.


Next Story

Related Stories