കേരള പോലീസിനെയും ആഭ്യന്തര വകുപ്പിനെയും പ്രതിക്കൂട്ടിലാക്കി പുറത്ത് വന്ന സിഎജി റിപ്പോര്‍ട്ട് അവഗണിക്കാന്‍ സിപിഎമ്മില്‍ ധാരണയായതായി റിപ്പോർട്ട്. തിരുവനന്തപുരത്ത് നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. വിവാദത്തില്‍ രാഷ്ട്രീയമുണ്ട് അതുകൊണ്ട് റിപ്പോര്‍ട്ടിനെ കാര്യമായി പരിഗണിക്കേണ്ടതില്ല. സാധാരണ നടപടിക്രമങ്ങളുമായി സിഎജി റിപ്പോര്‍ട്ടിന്റെ മുന്നോട്ടു പോകട്ടെയെന്നാണ് സിപിഎം നിലപാടെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, സിഎജി റിപ്പോര്‍ട്ട് സംബന്ധിച്ച് സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിശദമായ ചര്‍ച്ച ഉണ്ടായില്ല. സര്‍ക്കാരിന്റെ തലവനെന്ന നിലയില്‍ പ്രശ്നങ്ങളെ മുഖ്യമന്ത്രി അത്തരത്തിൽ തന്നെ നേരിടാനും യോഗത്തിൽ തീരുമാനമായെന്നാണ് സൂചനകൾ. സിഎജി ചൂണ്ടിക്കാട്ടിയ പലകാര്യങ്ങളും എല്‍ഡിഎഫിന്റെ കാലത്തേതല്ലെന്നതാണ് പാർട്ടി നിലപാടിനുള്ള മറ്റൊരുകാരണം.
വെടിയുണ്ട കാണാതായത് 2013 മുതൽ ചർച്ചയായിട്ടുണ്ട്. കൂടാതെ റിപ്പോര്‍ട്ട് പുറത്തുവരുന്നതിനു മുന്‍പുതന്നെ ഇതിന്റെ പ്രസക്ത ഭാഗങ്ങള്‍ യുഡിഎഫിന് ലഭിച്ചിരുന്നു. സിഎജിക്ക് കോണ്‍ഗ്രസ് രാഷ്ട്രീയപക്ഷപാതമുണ്ടെന്നും ഇതിനോടകം വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ് വിഷയത്തില്‍ രാഷ്ട്രീയമുണ്ടെന്ന് സിപിഎം കരുതുന്നത്. ബുള്ളറ്റ് പ്രൂഫ് കാറു വാങ്ങിയത് ഒഴികെയുള്ള പ്രശ്നങ്ങളൊന്നും എല്‍ഡിഎഫിന്റെ കാലത്തേതല്ലെന്ന നിലപാടും പാർട്ടിയ്ക്കുണ്ട്.
വിവാദത്തിൽ ഇടപെട്ട് രംഗം കൂടുതൽ വഷളാക്കേണ്ടെന്ന നിലപാടും സിപിഎം പരിഗണിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പാര്‍ട്ടി നേതൃത്വം വിഷയത്തില്‍ പ്രതികരിക്കുക എന്ന തരത്തിലേക്ക് നീങ്ങാൻ സിപിഎം പദ്ധതിയില്ലാത്തതെന്നും റിപ്പോർട്ടുകൾ പറയുന്നു.